ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നൂറിന് ഷെരീഫ്.
പ്രിയാ വാര്യര്‍ കണ്ണിറുക്കിക്കാട്ടിയാണ് ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയതെങ്കില്‍ തന്റെ ചുരുളന്‍ മുടിയിലൂടെ യുവാക്കളുടെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു നൂറിന്.
പിന്നീട് തെലുങ്ക് സിനിമയിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള നൂറിന് തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
ഇരുപത്തിനാലുകാരിയായ നൂറിന് ഇതുവരെ ഏഴോളം സിനിമകള്‍ ചെയ്തു. കൂടാതെ ഉപ്പും മുളകും അടക്കമുള്ള പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ഫാഷന്‍ഷോകളിലും പങ്കെടുത്തിട്ടുണ്ട് താരം.
അടുത്തിടെയായിരുന്നു നൂറിന്റെ വിവാഹ നിശ്ചയം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് നൂറിന് വിവാഹിതയാകാന്‍ പോകുന്നത്.
നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.
എന്‍ഗേജ്മെന്റിന് ശേഷം ഇരുവരും ഒരുമിച്ച് വന്ന് ബിഹൈന്‍വുഡ്സിന് നല്കിയ അഭിമുഖത്തില്‍ നൂറിനെ കുറിച്ച് ഭാവി വരന് ഫഹിം സഫര്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
കമിതാക്കള്‍ എന്നതിലുപരിയായി ഇരുവരും ഉറ്റ ചങ്ങാതിമാരാണെന്ന് വേണം പറയാന്‍. നൂറിന് എന്നും പല്ല് തേയ്ക്കുന്ന കൂട്ടത്തിലല്ലെന്നാണ് ഫഹിം പറയുന്നത്.
നൂറിന്റെ വീട്ടുകാര്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഫഹിം പറയുന്നു. ഭാവി വധുവില്‍ കാണേണ്ട ഗുണങ്ങളെ കുറിച്ച് പറയാന്‍ അവതാരിക ആവശ്യപ്പെട്ടപ്പോഴാണ് ഒട്ടും ആലോചിക്കാതെ എന്നും പല്ല് തേക്കണമെന്ന് ഫഹിം പറഞ്ഞത്.
അതെന്താ നൂറിന് പല്ല് തേക്കുന്ന കൂട്ടത്തിലല്ലേയെന്ന് ചോദിച്ചപ്പോള്‍ ഫഹിം വിശദീകരണവും നല്കി. നൂറിന് എന്നും പല്ല് തേയ്ക്കാറില്ല.
നൂറിന്റെ വീട്ടുകാരും പറയുന്ന കംപ്ലെയ്ന്റാണ് അത്. പല്ല് തേക്കാതെ പോയി നൂറിന് ഉദ്ഘാടനമൊക്കെ ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഇതൊക്കെ ഒരു മേക്ക് ബിലീഫാണെന്നാണ് നൂറിന് പറയുന്നത് ഫഹിം പറഞ്ഞു.
ഫഹിന്റെ മറുപടി കേട്ട് നിര്‍ത്താതെ ചിരിക്കുകയാണ് നൂറിന് ഷെരീഫ്. തന്റെ ഫോളോവേഴ്സ് ഇതൊക്കെ കാണുന്നതാണെന്നും ഫഹിമിനോട് നൂറിന് പറയുന്നുണ്ട്.
കൊല്ലം സ്വദേശിയായ നൂറിന് മികച്ച നര്‍ത്തകിയാണ്. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍. ജൂണ്‍, മാലിക്, ഗാങ്സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹിം സഫര്‍ ശ്രദ്ധനേടിയത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളുകൂടിയാണ് ഫഹിം.
ജോലിക്കിടെ പരിചയപ്പെട്ട ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു. അതിന് ശേഷം ഏറ്റവും അടുത്ത സുഹൃത്തുക്കളായി.
പിന്നീട് ആത്മമിത്രങ്ങളായി. ഈ യാത്ര സ്നേഹവും സന്തോഷവും നിറഞ്ഞതാണ് എന്നാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നൂറിന് കുറിച്ചത്.
തങ്ങളെ അടുപ്പിച്ചത് സിനിമയാണെന്നും തങ്ങള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വിഷയം സിനിമയാണെന്നും നൂറിന് പറഞ്ഞിട്ടുണ്ട്.