കൊച്ചി: കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സഹയാത്രികയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് സ്വദേശി സവാദ് ആണ് പിടിയിലായത്.
തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ സവാദ് രണ്ട് യുവതികൾ ഇരുന്നിരുന്ന സീറ്റിലാണ് യാത്ര ചെയ്തിരുന്നത്.
ഇതിൽ ഒരു യുവതിയുടെ ശരീരത്തോട് ചേർന്നിരുന്ന ഇയാൾ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.
സംഭവം നടന്നയുടൻ യുവതി ബഹളം വച്ചതോടെ ഇയാൾ ബസിൽ നിന്ന് ചാടിയിറങ്ങി. തുടർന്ന് ബസ് ജീവനക്കാരും മറ്റ് യാത്രികരും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.