മഹാരാഷ്ട്രയില്‍ യുകെജി വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ട്യൂഷന് ടീച്ചര്‍ക്കെതിരേ കേസ്. കുട്ടി വാക്കുകള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കാതിരുന്നതാണ് മര്‍ദ്ദനത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
താനെ ജില്ലയിലാണ് സംഭവം. ഇംഗ്ലീഷ് വിഷയത്തിലാണ് കുട്ടിക്ക് ട്യൂഷന് എടുത്തിരുന്നത്. സണ്‍ഡേ, മണ്‍ഡേ എന്നി വാക്കുകള്‍ ശരിയായ രീതിയില്‍ കുട്ടി ഉച്ചരിക്കാതിരുന്നതോടെ അധ്യാപകന് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു.
അധ്യാപികയുടെ ചൂരല്‍ കൊണ്ടുള്ള അടിയില്‍ കുട്ടിക്ക് പരിക്കേല്‍ക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടില്‍ എത്തിയ കുട്ടിയോട് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്.
ഉടന്‍ തന്നെ വീട്ടുകാര്‍ ട്യൂഷന് ടീച്ചര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിയെ മനഃപൂര്‍വ്വം ഉപദ്രവിച്ച് പരിക്കേല്‍പ്പിച്ചു എന്നതടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് ട്യൂഷന് ടീച്ചര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.