തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയനെ കോടതി റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചിറയിൻകീഴ് തിട്ടയിൽമുക്ക് ഇലഞ്ചിക്കോട് വീട്ടിൽ ഓട്ടോ ജയൻ എന്ന് വിളിയ്ക്കുന്ന ജയനെ (42) ആണ് കോടതി റിമാൻഡ് ചെയ്തത്.. ചിറയിൻകീഴ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊച്ചാലുമൂട് സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസം ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന ഇയാളെ ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശാനുസരണം ചിറയിൻകീഴ് എസ്എച്ച്ഒ ജി.ബി. മുകേഷ്, എസ്ഐ. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്
. പ്രതിക്കെതിരെ ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല, കൊട്ടിയം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെ ന്ന് പോലീസ് പറഞ്ഞു.
മുൻപ് ഇയാളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ നാടൻ ബോംബെറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസും നിലവിലുണ്ട ്.