ലാലേട്ടനില്‍ കണ്ട മഹത്വം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അച്ഛന്റെ സപ്തതിയുടെ ഫംഗ്ഷനില്‍ ഉടനീളം അദ്ദേഹം ഉണ്ടായിരുന്നു. അതിനിടയില്‍ 70 പേര് പൊന്നാട അണിയിക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു.
നമ്മുടെ ആളുകളെല്ലാം ആദ്യം ക്യൂവില്‍ കയറിനിന്നു. സാധാരണ മമ്മൂക്കയെയും മോഹന്‍ലാലിനെയും പോലുള്ള ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് സ്പെഷല്‍ എന്‍ട്രി കൊടുക്കും.
അവര്‍ ബോഡിഗാര്‍ഡ്സുമായി വന്ന് പെട്ടെന്ന് കാര്യം തീര്‍ത്ത് പോവാറാണ് പതിവ്. ഞാന്‍ നോക്കുമ്പോള്‍ ഈ 70 പേരുടെ ക്യൂവില്‍ നടുവിലായി ലാലേട്ടന് നില്ക്കുന്നു.
അദ്ദേഹം അങ്ങനെ നില്‍ക്കേണ്ട ഒരാളല്ല. അദ്ദേഹത്തിനെകൊണ്ട് ആദ്യം ചെയ്യിപ്പിക്കാം എന്ന് വിചാരിച്ച് ഞാന്‍ അങ്ങോട്ട് ചെന്നു. ലാലേട്ടനോട് അദ്ദേഹത്തിന്റേത് ആദ്യം എടുക്കാമെന്ന് താന്‍ പറഞ്ഞു.
എന്നാല്‍ ഒരു കുഴപ്പവുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാന്‍ ഇവിടെ നിന്നോളാം. അച്ഛനെപോലെ മഹാനായൊരു കലാകാരന് വേണ്ടിയല്ലേ, അത് എനിക്കൊരു സന്തോഷമാണ്.
ഞാന്‍ ഈ ക്യൂവില്‍നിന്ന് ചെയ്തോളാം എന്ന് ലാലേട്ടന് പറഞ്ഞു. അങ്ങനെ ക്യൂവില്‍ നിന്ന് അദ്ദേഹത്തിന്റെ ഊഴം വന്നപ്പോള്‍ മാത്രമാണ് പൊന്നാട അണിയിച്ചത്. -മനോജ് കെ. ജയന്