കറുകച്ചാല്‍: വിസ തട്ടിപ്പു കേസില്‍ കറുകച്ചാല്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ കൂത്രപ്പള്ളി ഭാഗത്ത് തുമ്പിയില്‍ സച്ചിന് ജോണ്‍ ആണ് പിടിയിലായത്.
ഇയാള്‍ ഷാര്‍ജയിലേക്കു തൊഴില്‍ വിസ ഏര്‍പ്പാടാക്കാമെന്ന വ്യവസ്ഥയില്‍ കറുകച്ചാല്‍ സ്വദേശിയായ അഖിലില്‍നിന്ന് 85,000 രൂപ വാങ്ങിയിരുന്നു.
ഒരു വര്‍ഷമായിട്ടും വിസ ലഭിക്കാത്തതില്‍ സംശയം തോന്നിയ യുവാവ് പണം തിരികെ ചോദിച്ചെങ്കിലും ഇയാള്‍ പണം മടക്കിനല്‍കിയില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എസ്എച്ച്ഒ കെ.എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.