ശ​ക്ത​മാ​യ കാ​റ്റി​നും‌ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​; മഴ തുടർന്നാൽ മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ടു തുറക്കും; മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം


തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും സാ​ധ്യ​ത​. വെള്ളിയാഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്കും 30 മു​ത​ല്‍ 40 കി.​മീ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്.

ഇ​ന്ന് ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​കും മ​ഴ സ​ജീ​വ​മാ​വു​ക.മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ മ​ഴ കി​ട്ടും.

പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ക്കാ​ൻ സാ​ധ്യ​ത. നി​ല​വി​ൽ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യോ​ട​ടു​ത്താ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. ഇ​നി​യും മ​ഴ തു​ട​ർ​ന്നാ​ൽ ഷ​ട്ട​ർ തു​റ​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന​ല​ത്തെ മ​ഴ​യി​ൽ കു​റ്റ്യാ​ടി, തൊ​ട്ടി​ല്‍​പ്പാ​ലം മേ​ഖ​ല​യി​ല്‍ ആ​റ് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ഞ്ച് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​യി.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഉ​ച്ച​യ്ക്ക് ശേ​ഷം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഇ​ടി​മി​ന്ന​ല്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശ​മു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ലി​റ​ങ്ങ​രു​തെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്.

Related posts

Leave a Comment