ഇത് എന്റെ അവസാന വാക്കുകള്‍, മലയാളി പെണ്‍കുട്ടിയുടെ ലൈവ് ആത്മഹത്യ കുറിപ്പ് ഫേസ്ബുക്കില്‍, തൃശൂര്‍ സ്വദേശികളായ യുവാക്കളെ തപ്പി പോലീസ്

girl ഇത് തന്റെ അവസാന വാക്കുകളായിരിക്കുമെന്ന ആമുഖത്തോടെ പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവില്‍ നടത്തിയ സംഭാഷണം വൈറലാകുന്നു. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയാണ് ഫേസ്ബുക്ക് ലൈവില്‍ തുറന്നുപറച്ചില്‍ നടത്തി ഞെട്ടിച്ചിരിക്കുന്നത്. ഒരു യുവാവമായി താന്‍ പ്രണയത്തിലായിരുന്നെന്നും എന്നാല്‍ പിന്നീട് തന്നെ ചതിച്ച് കടന്നു കളഞ്ഞെന്നും ആരോപിച്ചാണ് പെണ്‍കുട്ടി സംസാരിച്ചു തുടങ്ങുന്നത്. ഇവരുടെ പേരുകളും പെണ്‍കുട്ടി പറയുന്നുണ്ട്. ഉവൈസ് ബിന്‍ ഉമര്‍, അലന്‍ ആന്റോ എന്നിവര്‍ തന്റെ കയ്യില്‍ നിന്നും പണവും സ്വര്‍വും വാങ്ങി തന്നെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നാണ് വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത്. മണ്ണൂത്തി സ്വദേശികളാണ് യുവാക്കളാണത്രേ യുവാക്കള്‍.

വീഡിയോ ദൃശ്യങ്ങളില്‍ കണ്ണീരടക്കാന്‍ പാടുപെടുന്ന പെണ്‍കുട്ടിയുടെ ദൃശ്യമാണുള്ളത്. തന്നെ പോലെ മറ്റൊരു പെണ്‍കുട്ടിക്കും ഗതികേടുണ്ടാകരുതെന്നാണ് കരഞ്ഞുകൊണ്ട് പെണ്‍കുട്ടി പറയുന്നത്. ഇനിയും തനിക്കിത് സഹിക്കാന്‍ പറ്റില്ല. ചതിയില്‍പെട്ട തന്നെ ഇനി കണ്ടില്ലെങ്കില്‍ ഉത്തരവാദിത്വം ഈ രണ്ട് യുവാക്കള്‍ക്കാണെന്നും പെണ്‍കുട്ടി വിതുമ്പലോടെ പറയുന്നുണ്ട്. തനിക്ക് വീട്ടില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയാണെന്നും പെണ്‍കുട്ടി പറയുന്നു.

ഈ വീഡിയോ നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനു ആളുകളാണ് കണ്ടത്. സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ ബാംഗ്ലൂരില്‍ നിന്നും പെണ്‍കുട്ടിയേയും അമ്മയേയും കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒന്നര വര്‍ഷം മുതലാണ് ഈ കുടുംബം പീച്ചിയില്‍ താമസം തുടങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ പെണ്‍കുട്ടി തയ്യാറായിട്ടില്ല.

Related posts