മനോധൈര്യം കൈവിട്ടില്ല… ഡ്രൈ​വ​ര്‍ ബ്രേ​ക്കി​ല്‍ ചവിട്ടിപ്പിടിച്ചിരുന്നു; ശക്തമായ കാറ്റിൽ  പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു തെ​ന്നി​നീ​ങ്ങി കെഎസ്ആർടിസി; ബ​സ് സാ​ഹ​സി​ക​മാ​യി ക​ര​യ്‌​ക്കെ​ത്തി​ച്ച് നാ​ട്ടു​കാ​ര്‍

എ​ട​ത്വ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നിയ​ന്ത്ര​ണം വി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു തെ​ന്നി​നീ​ങ്ങി. ഡ്രൈ​വ​റുടെ മ​നോ​ധൈ​ര്യ​ത്തി​ല്‍ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​രും സാ​ഹ​സി​ക​മാ​യി ബ​സ് ക​ര​യ്‌​ക്കെ​ത്തി​ച്ചു.

ഹ​രി​പ്പാ​ട്-​വീ​യ​പു​രം-​എ​ട​ത്വ റൂ​ട്ടി​ല്‍ വീ​യ​പു​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​നു സ​മീ​പം അ​ക്ക​ര​മു​റി​ഞ്ഞ​പു​ഴ​യ്ക്ക​ല്‍ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റേ ക​ര​യി​ല്‍ അ​പ്രോ​ച്ച് റോ​ഡി​ലേ​ക്കാ​ണ് ബ​സ് തെ​ന്നി​നീ​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.40 നാ​ണ് സം​ഭ​വം. ഹ​രി​പ്പാ​ട്-എ​ട​ത്വ സ​ര്‍​വീസ് നടത്തുന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെട്ട​ത്.ശ​ക്ത​മാ​യ കാ​റ്റി​ലും പേ​മാ​രി​യി​ലും ബ​സി​ന്‍റെ നി​യ​ന്ത്ര​ണം തെ​റ്റി പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്ക് തെ​ന്നി​നീ​ങ്ങു​ക​യാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ മ​ര​ത്തി​ല്‍ വ​ടം ഉ​പ​യോ​ഗി​ച്ച് ബ​സ് ബ​ന്ധി​ച്ച് നി​ര്‍​ത്തി. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ​യും ഫ​യ​ര്‍ ഫോ​ഴ്‌​സി​നെ​യും വി​വ​രം അ​റി​യി​ച്ചു.

ജെ​സി​ബി എ​ത്തി​ച്ച് ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച് ബ​സ് ക​ര​യ്‌​ക്കെ​ത്തി​ച്ചു. ഡ്രൈ​വ​ര്‍ ബ്രേ​ക്കി​ല്‍നി​ന്ന് കാ​ല്‍ മാ​റ്റി​യാ​ല്‍ പ​ത്ത​ടി താ​ഴ്ച​യി​ലു​ള്ള മ​റ്റൊ​രു റോ​ഡി​ലേ​ക്ക് ബ​സി​ന്‍റെ മു​ന്‍​വ​ശം ഇ​ടി​ച്ചു വീ​ഴു​മാ​യി​രു​ന്നു.

Related posts

Leave a Comment