ഐശ്വര്യ ലക്ഷ്മിയാണ് പൊന്നിയിൻ സെൽവനിൽ തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വര്‍ത്തമാനക്കാരി. അവളോട് അസൂയയാണ്. ഞങ്ങളുടെ കൂട്ടത്തിലെ ബേബിയില്‍നിന്നു തുടങ്ങാം.
ഐശ്വര്യ. ഐശ്വര്യ കാണിക്കുന്ന ആ ജിജ്ഞാസ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോള്‍ എനിക്ക് എന്നെതന്നെയാണ് ഓര്മ വരുന്നത്. സിനിമയിലെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു.
36 ാം വയസിലാണ് ഞാൻ സേതു ചെയ്യുന്നത്. വലിയ ഒരു ഗ്രൂപ്പിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ അങ്ങനെ ഒരു അനുഭവം ഐശ്വര്യക്ക് ലഭിച്ചു. എപ്പോഴും ഐശ്വര്യക്ക് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കണം.
അന്യന്റെ കഥ പറ, അത് പറ, ഇത് പറ, അപ്പോള്‍ എന്ത് പറ്റി അങ്ങനൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ഇവള് ശല്യം ചെയ്യുവാണോയെന്ന് ഞാന്‍ വിചാരിച്ചു.
ഞങ്ങളെന്തെങ്കിലും സംസാരിച്ചുകൊണ്ടിരുന്നാല്‍ എന്താണ് പറയുന്നതെന്ന് ചോദിക്കും. സാമിയുടെ കാര്യമാണെന്ന് പറഞ്ഞാല്‍ എന്നോട് പിന്നെ പറയണേയെന്ന് പറഞ്ഞ് പോവും. ആ ഒരു എക്സൈറ്റ്മെന്റുണ്ട്. -വിക്രം