പാരീസ്: ഏറ്റവുമധികം ഫുട്ബോൾ കിരീടങ്ങളെന്ന നേട്ടം ഇനി ലയണൽ മെസിയുടെ പേരിൽ. ഇന്നലെ പിഎസ്ജിക്കൊപ്പം ലീഗ് വണ്‍ കിരീടം നേടിയതോടെ മെസിയുടെ ഷെൽഫിലെ കിരീടങ്ങളുടെ എണ്ണം 43 ആയി.
ബാഴ്സലോണയിലെ മുൻ സഹതാരം ഡാനി ആൽവ്സിനൊപ്പം ഈ നേട്ടം പങ്കിടുകയാണു മെസി. പാരീ സാൻ ഷെർമയ്നൊപ്പമുള്ള മെസിയുടെ രണ്ടാം ലീഗ് വണ്‍ കിരീടമാണിത്. ബാഴ്സലോണയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാന്പ്യൻസ് ലീഗ് കിരീടങ്ങളുമടക്കം 35 കിരീടങ്ങൾ മെസി നേടി. അർജന്റീനയ്ക്കൊപ്പം ലോകകപ്പും കോപ അമേരിക്കയും ഫൈനലിസിമയും നേടാൻ മെസിക്കായി.
മെസി @ 496
പാരീസ്: യൂറോപ്പിലെ അഞ്ചു പ്രധാന ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് പേരിലാക്കി പിഎസ്ജി താരം ലയണൽ മെസി. ലീഗ് വണ്ണിൽ സ്ട്രാസ്ബർഗിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണു മെസി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നത്.
575 മത്സരങ്ങളിൽനിന്ന് 496 ഗോളുകൾ മെസി നേടി. റൊണാൾഡോയുടെ പേരിൽ യൂറോപ്പിൽ 495 ഗോളുകളാണുള്ളത്. 247 അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. ആകെ 47,039 മിനിറ്റാണു താരം കളിച്ചത്. ബാഴ്സലോണ, പിഎസ്ജി ക്ലബ്ബുകൾക്കായായിരുന്നു മെസിയുടെ ഗോൾനേട്ടങ്ങൾ. 626 മത്സരങ്ങളിൽനിന്നാണ് ക്രിസ്റ്റ്യാനോ 495 ഗോളുകൾ നേടിയത്. കഴിഞ്ഞമാസം ലെൻസിനെതിരായ മത്സരത്തിൽ പിഎസ്ജിക്കായി ഗോൾ നേടിയ മെസി റൊണാൾഡോയുടെ നേട്ടത്തിനൊപ്പമെത്തിയിരുന്നു.
മെസിയുടെ 43 കിരീടങ്ങള്‍
ലാ ലിഗ: 10
(ബാഴ്സലോണ, 2004-05, 2005-06, 2008-09, 2009-10, 2010-11, 2012-13, 2014-15, 2015-16, 2017-18, 2018-19)
ചാന്പ്യൻസ് ലീഗ്: 04
(ബാഴ്സ, 2005-06, 2008-09, 2010-11, 2014-15)
കോപ ഡെൽ റേ: 07
(ബാഴ്സ, 2008-09, 2011-12, 2014-15, 2015-16, 2016-17, 2017-18, 2020-21)
സൂപ്പർ കോപ: 08
(ബാഴ്സ, 2009, 2011, 2015)
ഫിഫ ക്ലബ്ബ് ലോകകപ്പ്: 03
(ബാഴ്സ, 2009, 2011, 2015)
യുവേഫ സൂപ്പർ കപ്പ്: 03
ഫിഫ ലോകകപ്പ്: 01 (അർജന്റീന, 2022)
കോപ അമേരിക്ക: 01 (അർജന്റീന, 2021)
ഫൈനലിസിമ: 01 (അർജന്റീന, 2022)
ഒളിന്പിക്സ് സ്വർണം: 01 (2008)
അണ്ടർ 20 ലോകകപ്പ്: 01 (2005)
ലീഗ് 1: 02
(പിഎസ്ജി, 2021-22, 2022-23)
ട്രോഫി ഡെ ചാന്പ്യൻസ്: 01
(പിഎസ്ജി, 2022)