തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന്റെ വായ്പാപരിധി വെട്ടികുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കു പോലും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വായ്പ പരിധി വെട്ടിക്കുറച്ചതിന്റെ കാരണം അറിയില്ലെങ്കിൽ പിന്നെന്തിനാണ് സർക്കാരെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ പ്രതിപക്ഷം പ്രതികരിക്കാത്തത് വിഷയം അറിയാത്തത് കൊണ്ടാണ്.
സാന്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാരിന്റെ ധൂർത്തിന് കുറവില്ല. അഴിമതിയും ധൂർത്തുമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. പ്രതിപക്ഷം അഞ്ച് അഴിമതി ആരോപണങ്ങൾ തെളിവ് സഹിതം ഉന്നയിച്ചിട്ടും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
കെ, ഫോണ് ഉദ്ഘാടത്തിന് 4.5 കോടി ചെലവിടുകയാണ്. ഇതിന്റെ ഉദ്ഘാടനം നേരത്തെ നടത്തിയതാണ്. കെഎംഎസ് സി എൽ ഗോഡൗണുകളിൽ ആരോ തീവച്ചതാണ്. പ്രതിപക്ഷം ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്പോഴും തെളിവ് നശിപ്പിക്കാനായി തീയിടുകയാണ് .
വന്യ ജീവി ആക്രമണത്തിൽ മനുഷ്യർ കൊലചെയ്യപ്പെടുകയും കൃഷിനാശം സംഭവിക്കുകയും ചെയ്യുന്നു. ഇതിൽ മനുഷ്യർ അരക്ഷിതരാണ്.
വന്യ ജീവി നിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.യുഡിഎഫ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തു.