ഒരു ദിവസം കുറച്ച് കഞ്ഞി കുടിക്കാൻ തോന്നിയപ്പോൾ തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചു ചോദിച്ചു, വീട്ടിൽ വന്നാൽ കുറച്ച് കഞ്ഞി കിട്ടുമോയെന്ന്. അങ്ങനെ അദ്ദേഹം എന്നെ വീട്ടിലേക്ക് വിളിച്ചു.
അന്ന് രാത്രി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ അവിടുത്തെ ജോലിക്കാരിയാണ് വന്നത്. അവർ എന്നെ കണ്ടതും പേടിച്ചുപോയി. അയ്യോ! എന്നും പറഞ്ഞ് അവർ വാതിലടച്ചു.
പിന്നെയവർ വാതിൽ തുറന്നിട്ടില്ല. ജനവാതിലിന്റെ അടുത്തുനിന്ന് എന്നോട് പറഞ്ഞു. ഇവിടെയാരുമില്ല സർ പുറത്ത് പോയെന്ന്. എന്റെ കൂടെ നാടകത്തിലും സിനിമയിലുമൊക്കെ അഭിനയിച്ച ഒരു സുഹൃത്തുണ്ടായിരുന്നു.
തിരുവനന്തപുരത്ത് അദ്ദേഹത്തിന് ഓഫീസുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിൽ കയറിയപ്പോൾ അതിൽ രണ്ടു പെൺകുട്ടികളുണ്ടായിരുന്നു. ഞാൻ ലിഫ്റ്റിന്റെ ഒരു മൂലയ്ക്ക് മാറിനിന്നു.
ഇവർ തമ്മിലെന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ഫസ്റ്റ് ഫ്ളോർ എത്തിയപ്പോൾ തന്നെ അവർ ഇറങ്ങിപ്പോയി. എനിക്ക് മനസിലായി അവരെന്നെ കണ്ട് പേടിച്ചെന്ന്. -ടി.ജി. രവി