മഴക്കാലം വരുന്നൂ; ആ​ശു​പ​ത്രി​ക​ളി​ല്‍ നാ​ളെ മു​ത​ല്‍ പ്ര​ത്യേ​ക പ​നി ക്ലിനി​ക്കു​ക​ൾ


തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ല്‍ നാ​ളെ മു​ത​ല്‍ പ്ര​ത്യേ​ക പ​നി ക്ലിനി​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍ മു​ത​ലാ​യി​രി​ക്കും പ​നി ക്ലിനി​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​ക. പ​നി വാ​ര്‍​ഡു​ക​ളും ആ​രം​ഭി​ക്കും. ഇ​ന്നും നാ​ളെ​യു​മാ​യി മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്ക് പ​രി​ശോ​ധി​ക്കും.

ഏ​ത് പ​നി​യും പ​ക​ര്‍​ച്ച​പ്പ​നി​യാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഡോ​ക്‌ടറു​ടെ സേ​വ​നം തേ​ടേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി പറഞ്ഞു.വേ​ന​ല്‍​മ​ഴ​യെത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലും ഡെ​ങ്കി​പ്പ​നിക്ക് നേ​രി​യ തോ​തി​ല്‍ വ​ര്‍​ധ​ന​വു​ള്ള​തി​നാ​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment