കെഎസ്ആര്‍ടിസി ബസില്‍ യുവതിയ്ക്കടുത്തിരുന്ന് നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും ചെയ്ത കേസില്‍ അറസ്റ്റിലായ സവാദ് ജാമ്യത്തിലിറങ്ങിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ സ്വീകരണം നല്‍കിയിരുന്നു.
ഇതിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയെങ്കിലും ഇതിനെ അനുകൂലിക്കുന്ന നിരവധി ആളുകളുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്.
സ്വീകരണം കൊടുത്തതില്‍ അല്ല ആള് കേരള മെന്‍സ് അസോസിയേഷന് എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താന്‍ ശ്രമിക്കുന്നതില്‍ ആണ് സങ്കടം എന്നാണ് അശ്വതി ശ്രീകാന്ത് കുറിച്ചത്.
കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ ഒപ്പം യാത്രചെയ്ത യുവതിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തുകയും സ്വയം ഭോഗം ചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിയ്ക്കാന്‍ ശ്രമിച്ചതിനുമാണ് സവാദ് അറസ്റ്റിലായത്.
സംഭവ ദിവസം സവാദ് തന്നോട് മോശമായി പെരുമാറി എന്നു കാണിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
യുവതി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഇയാള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മെന്‍സ് അസോസിയേഷന് രംഗത്ത് എത്തിയത്.
കേസില്‍ അറസ്റ്റില്‍ ആയിരുന്ന സവാദ് കഴിഞ്ഞ ദിവസം ആണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സവാദിനെ മാലയിട്ടാണ് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരിച്ചത്.
ആലുവ സബ് ജയിലില്‍നിന്ന് പുറത്തിറങ്ങിയ കോഴിക്കോട് കായക്കൊടി സ്വദേശി ജവാദിനെ മാലയിട്ടാണ് സംഘം സ്വീകരിച്ചത്.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
സവാദിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും സ്വീകരണം നല്‍കുമെന്നും ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. സ്വീകരണ വീഡിയോയും അസോസിയേഷന് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
ഞങ്ങള്‍ എല്ലാവരും കൂടെയുണ്ട്. ഒരു വിഷമവും വേണ്ട പേടിക്കേണ്ട തുടങ്ങിയ വാക്കുകളോടെ ആണ് ജയിലിന് പുറത്ത് ഒരു സംഘം ആളുകള്‍ സവാദിന് സ്വീകരണം നല്‍കിയത്.
ഒരു പേടിയും വേണ്ട എന്നും ഇവര്‍ സവാദിനോട് പറയുന്നു. സവാദ് സംസാരിക്കില്ല എന്ന് കൂടിനിന്നവരോട് ആയി അജിത് കുമാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.