26കാ​രി​യു​ടെ മ​ര​ണം; ലോഡ്ജിൽ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ തേടി പോ​ലീ​സ്; പരാതിയുമായി യുവതിയുടെ മാതാപിതാക്കളും


കൊ​ച്ചി: ബാ​ത്ത് റൂ​മി​ല്‍ വീ​ണു പ​രി​ക്കേ​റ്റു​വെ​ന്നു പ​റ​ഞ്ഞ് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച 26കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പാ​ല​ക്കാ​ട് സ്വ​ദേ​ശി ലി​ന്‍​സി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. എ​ള​മ​ക്ക​ര​യി​ലെ ലോ​ഡ്ജി​ല്‍ ക​ഴി​ഞ്ഞ 16നാ​ണ് ഇ​വ​ര്‍ ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം താ​മ​സം തു​ട​ങ്ങി​യ​ത്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ബാ​ത്ത് റൂ​മി​ല്‍ വീ​ണു പ​രി​ക്കേ​റ്റെ​ന്നു പ​റ​ഞ്ഞ് ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളെ​ത്തി​യാ​ണു യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വ​തി ഇ​ന്ന​ലെ മ​രി​ച്ചു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​നു​ശേ​ഷം കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്നും ഇ​യാ​ളു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണെ​ന്നും എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​നീ​ഷ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment