മമ്മൂട്ടി വളരെ അനുഗ്രഹീതനായ ഒരു കലാകാരനാണ്. ലാലേട്ടന്റെ കൂടെ അങ്ങനെ വര്‍ക്ക് ചെയ്തിട്ടില്ല. മമ്മൂക്കയെയാണ് പേഴ്സണലി അറിയുന്നത്. നമ്മുക്ക് എത്ര വിഷമമുണ്ടെങ്കിലും ചെന്ന് പറഞ്ഞാല്‍ ആരുമറിയാതെ കൈ തരുന്ന വ്യക്തിയാണ് മമ്മൂക്ക.
വളരെ ജെനുവിന് ആണ്. ദൈവാനുഗ്രഹം നല്ലപോലെയുള്ള മനുഷ്യനാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചാല്‍ ആ വ്യക്തി തീര്‍ച്ചയായും വിജയിച്ചിരിക്കും. മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് മമ്മൂക്ക അറിഞ്ഞും അറിയാതെയും കൈ കൊടുത്തിട്ടുണ്ട്.
സാമ്പത്തിക സഹായത്തെ കുറിച്ചല്ല പറയുന്നത്. നിങ്ങള്‍ക്ക് കഴിവുണ്ടെന്ന് മമ്മൂക്കയ്ക്ക് തോന്നിയാല്‍, മമ്മൂക്ക നിങ്ങളെ ഒന്ന് നോക്കിയാല്‍ മതി. നിങ്ങള്‍ വിജയിച്ചിരിക്കും.
അത്രത്തോളം അനുഗ്രഹീതനായ വ്യക്തിയാണ്. മമ്മൂക്കയ്ക്ക് മുന്നില്‍ പോയി നില്ക്കുമ്പോള് ഇപ്പോള്‍ പോലും എനിക്ക് വിറയല്‍ വരും. ഇത്രയധികം സിനിമകള്‍ ചെയ്തിട്ടും അങ്ങനെയാണ്.
മറ്റുപല വലിയ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ അടുത്തൊക്കെ നടന് എന്നൊരു ഫീല്‍ മാത്രമേ തോന്നിയിട്ടുള്ളൂ. എന്നാല്‍ മമ്മൂക്കയുടെ അടുത്ത് അങ്ങനെയല്ല.
ഇപ്പോഴും മമ്മൂക്കയുടെ മുന്നില്‍ പോയി ഇരിക്കാന്‍ പറഞ്ഞാല്‍ ഭയങ്കര പ്രശ്നമാണ്. അമ്മയുടെ മീറ്റിംഗിലൊക്കെ മമ്മൂക്കയ്ക്ക് ഒപ്പം ഇരിക്കുമ്പോള്‍ പ്രശ്നമാണ്. ബഹുമാനം കൊണ്ടുള്ള ഒരു ഭയമാണ്. -ഷിജു