കമ്പം: മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ തുറന്നു വിട്ടു. തമിഴ്നാട് വനംവകുപ്പ് മതിയായ ചികിത്സ ലഭ്യമാക്കിയശേഷമാണ് കൊമ്പനെ ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടതെന്ന് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മദ്രാസ് ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ അരിക്കൊമ്പനെ തുറന്ന് വിടുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി അനിമൽ ആംബുലൻസിലാണ് അരിക്കൊമ്പൻ കഴിഞ്ഞിരുന്നത്.
അതേസമയം, ആനയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോള്‍ നടക്കുന്ന ദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫാണ് കോടതിയെ സമീപിച്ചത്.