ച​ക്ര​വാ​ത​ചു​ഴി ഇ​ന്ന് ന്യൂ​ന​മ​ര്‍​ദമാ​യേ​ക്കും; പരക്കെ മഴയ്ക്കു സാധ്യത; മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി


തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ച​ക്ര​വാ​ത​ചു​ഴി ഇ​ന്ന് ന്യൂ​ന​മ​ര്‍​ദമാ​യേ​ക്കും. വ​ട​ക്ക് – വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ന്യൂ​ന​മ​ര്‍​ദം ഇ​ന്ന് തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദ​മാ​യേ​ക്കു​മെേ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു.

തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദം കാ​ര​ണം തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ കേ​ര​ള​ത്തി​ലു​മാ​കും മ​ഴ ശ​ക്ത​മാ​കും. കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ച് ദി​വ​സം വ്യാ​പ​ക​മാ​യി ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

നാ​ളെ മു​ത​ല്‍ ഒ​മ്പ​താം തീ​യ​തി വ​രെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. നാ​ളെ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും, മ​റ്റ​ന്നാ​ള്‍ ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ടു​ള​ള​ത്.

തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​ന്ന് പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ കേ​ര​ള , ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്,

Related posts

Leave a Comment