കൊച്ചി: സംവിധായകന് നീജം കോയയുടെ മുറിയില്‍ എക്സൈസ് പരിശോധന നടത്തിയതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഫെഫ്ക.
തിങ്കളാഴ്ച രാത്രിയാണ് നജീം താമസിച്ചിരുന്ന ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് ഇന്റലിജന്‍്സ് ആണ് റെയ്ഡ് നടത്തിയത്. ലഹരിമരുന്ന് ഉണ്ടെന്ന വിവരത്തിലായിരുന്നു പരിശോധന.
മറ്റുള്ളവരുടെ മുറികള്‍ എക്സൈസ് പരിശോധിച്ചില്ല. ഒരു മുറി മാത്രം പരിശോധിച്ചത് ദുരൂഹതയുണ്ട്. നിയമപരമായ പരിശോധനയ്ക്ക് തടസമില്ലെന്നും ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.