ചലച്ചിത്രങ്ങളില്‍ മാത്രമല്ല ജീവിതത്തിലും ചിലപ്പോൾ നമുക്ക് ഇത്തരം സംഭവങ്ങൾ കാണം. സമൂഹ മാധ്യമങ്ങളിൽ എത്തിയ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ.
ഈ വീഡിയോ ആന്ധ്രപ്രദേശില്‍ നിന്നുള്ളതാണ്. ദൃശ്യങ്ങളില്‍ ബിയര്‍ കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞുകിടക്കുന്നതായി കാണാം. 200ല്‍ അധികം പെട്ടി ബിയര്‍ കുപ്പികളുമായി സഞ്ചരിച്ച വാഹനമാണ് തലകീഴായി മറിഞ്ഞത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും അമ്പരപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് റോഡില്‍ കണ്ടത്. ഓടിക്കൂടിയ ആളുകള്‍ നിലത്ത് പൊട്ടാതെ കിട്ടിയ ബിയര്‍ എടുക്കാനായി പാഞ്ഞെത്തി. കഴിയുന്നത്ര കുപ്പികള്‍ കൂടെ കൊണ്ടുപോകാന്‍ പ്രദേശവാസികള്‍ ശ്രമിക്കുകയാണ്.
ഇതിനിടയില്‍ തമ്മില്‍ വഴക്കിടുകയും ചെയ്യുന്നുണ്ട്. അനകപ്പള്ളി ജില്ലയിലാണ് സംഭവമുണ്ടായത്. എന്തായാലും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറി.
നിരവധി രസകരമായ കമന്റുകള്‍ ഈ ദൃശ്യങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. “ഒരു അപകടത്തിന് ശേഷമുള്ള അതിവേഗ റോഡ് ക്ലിയറന്‍സ്’ എന്നാണൊരാള്‍ കുറിച്ചത്.