റെനീഷ് മാത്യു
വാട്‌സാപ്പിലും ഫേസ്ബുക്കിലും പലരുടെയും പേരില്‍ വ്യാജ ഐഡി സൃഷ്ടിച്ച് പണം തട്ടുന്ന രീതി തുടരുന്നതിനിടെയാണ് ഓണ്‍ലൈന്‍ ടാസ്‌ക് തട്ടിപ്പ് അല്ലെങ്കില്‍ പാര്‍ട്ട് ടൈം ജോലി തട്ടിപ്പ് എന്ന പുതിയ രീതിയിലുള്ള സൈബര്‍ തട്ടിപ്പ്.
നിരവധി പേര്‍ക്ക് ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോബ് ഓഫറില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍ട്ട് ടൈം ജോലിയോ ഓണ്‍ലൈന്‍ ടാസ്‌കോ വാഗ്ദാനം നല്കിയാണ് മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശം വരുന്നത്.
സന്ദേശം നല്കുന്ന നന്പറിലേക്ക് തിരികെ സന്ദേശം അയച്ചാല്‍ ടെലിഗ്രാമിലെ ചാറ്റ് ആപ്പിലെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടും.
ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകയും ജോലിക്ക് സമ്മതിക്കുകയും ചെയ്താല്‍ പിന്നെ നമ്മുടെ വിശ്വാസം നേടിയെടുക്കലായി തട്ടിപ്പ് സംഘത്തിന്റെ രീതി. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്താല്‍ ചിലപ്പോള്‍ 1,000 മുതല്‍ 10,000 രൂപവരെ നമ്മുടെ അക്കൗണ്ടിലേക്ക് ഇട്ടുതരും.
വെല്‍ക്കം ബോണസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുന്നത് വഴി അധിക വരുമാനമുണ്ടാക്കാം എന്ന രീതിയിലുള്ള മെസേജും മൊബൈല്‍ ഫോണിലേക്ക് വരാം. ഈ സന്ദേശത്തിന് മറുപടി കൊടുത്താല്‍ നമ്മളെ ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ക്കും.
പിന്നെ, ഗ്രൂപ്പിലുള്ളവര്‍ നമ്മളുമായി ആശയ വിനിമയം നടത്തും. വീഡിയോ ലൈക്ക് ചെയ്താല്‍ പണം കിട്ടുമെന്ന് പറയുകയും ഒരു വീഡിയോ ലൈക്ക് ചെയ്യുന്‌പോള്‍ ചെറിയൊരു തുകയും നമ്മള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നത്.
ഓണ്‍ലൈന്‍ ഫയല്‍ അറേഞ്ച്‌മെന്റ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ വാചക സന്ദേശങ്ങളിലൂടെയോ വെബ് ലിങ്കുകള്‍ അയച്ചാണ് ഇരകളെ കുടുക്കുന്നത്. വ്യക്തി ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഒരു വാട്‌സാപ്പ് ചാറ്റ് തുറക്കും.
പിന്നീട് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഫോട്ടോഗ്രാഫുകള്‍, പാന്‍ കാര്‍ഡുകളുടെ പകര്‍പ്പുകള്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിവ ആവശ്യപ്പെടും.
ജോലിയുടെ ഭാഗമായി തട്ടിപ്പുകാര്‍ അയച്ച ഫയലുകളിലെ ഉള്ളടക്കം പ്രത്യേക ഫോണ്ടുകളും ലേഔട്ടുകളും ഉപയോഗിച്ച് പുനഃക്രമീകരിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടും.
ടാസ്‌ക് പൂര്‍ത്തിയാകുമ്പോള്‍ കമ്പനിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയ ഗുരുതരമായ പിഴവ് ജീവനക്കാരന് വരുത്തിയതായി തട്ടിപ്പുകാര്‍ ആരോപിക്കുന്നു.
പിന്നീട്, നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് ഉള്‍പ്പെടെയുള്ള ഭീഷണി ഇ-മെയിലുകള്‍ അയയ്ക്കാന്‍ തുടങ്ങുന്നു. നിയമനടപടിയെ ഭയന്ന് മിക്ക ഇരകളും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന പണം നല്‍കും.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്
ഇരകള്‍ക്ക് കമ്പനിയുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന ജോലി വാഗ്ദാനം ചെയ്യുന്നു. ഈ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള പ്ലാറ്റ്ഫോമും തട്ടിപ്പുകാര്‍ ഉണ്ടാക്കിയതാണ്.
ആദ്യം അവര്‍ ഉത്പന്നങ്ങള്‍ സംഭരിക്കാനും അവരുടെ പ്ലാറ്റ്ഫോമില്‍ വില്‍ക്കാനും നിക്ഷേപമായി ഒരു ചെറിയ തുക ആവശ്യപ്പെടുന്നു.
ഇരകളെ വിശ്വാസത്തിലെടുത്തതിന് ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്‍ തുക ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുകാര്‍ പറയുന്നു.
എന്നിരുന്നാലും, ഇരകള്‍ക്ക് തുക എന്‍ക്യാഷ് ചെയ്യുന്നതില്‍ പരാജയപ്പെടുമ്പോള്‍, തട്ടിപ്പുകാര്‍ കൂടുതല്‍ നിക്ഷേപം ആവശ്യപ്പെടുന്നു. ഇരകള്‍ക്ക് വലിയ തുക നഷ്ടപ്പെടുമ്പോള്‍, കമ്പനി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു.
ഇ-മെയില്‍ വഴിയുള്ള ഓഫര്‍ ലെറ്റര്‍
പ്രമുഖ കമ്പനികളില്‍ വലിയതുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്റര്‍വ്യൂവിനു ക്ഷണിക്കുകയും.
യാത്രച്ചെലവ് കമ്പനി വഹിക്കുമെന്നും എങ്കിലും ഉറപ്പിനു വേണ്ടി കോഷന്‍ ഡിപ്പോസിറ്റ് ആയി നിശ്ചിത തുക താഴെപ്പറയുന്ന ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കണമെന്നും ഇത് ഇന്റര്‍വ്യൂവിനു ശേഷം തിരികെ തരുന്നതായിരിക്കും എന്നൊക്കെ പറഞ്ഞായിരിക്കും ഓഫര്‍ ലെറ്ററുകള്‍ വരുന്നത്. ഇത്തരത്തില്‍ വരുന്ന ഇ-മെയിലുകള്‍ വിശദമായി പരിശോധിച്ചാല്‍ തന്നെ തട്ടിപ്പു വ്യക്തമാകും.
പലതിലും നിലവാരമില്ലാത്ത ഇംഗ്ലീഷും മോശം ലേ ഔട്ടുമായിരിക്കും. ഒരു കമ്പനിയും വെറുതെ വിവരങ്ങള്‍ ശേഖരിച്ച് ഓഫര്‍ ലെറ്റര്‍ അയയ്ക്കില്ല.
കൃത്യമായ അപേക്ഷയുടെയും എച്ച്ആര്‍ പ്രോസസിംഗിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ. വ്യാജന്‍മാരെ പേടിച്ചു ക്യൂ ആര്‍ കോഡ് പോലെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ ഓഫര്‍ ലെറ്ററില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുമുണ്ട്.
പ്രമുഖ കമ്പനികള്‍ സാധാരണ ഉദ്യോഗാര്‍ഥികളില്‍ നിന്നും കോഷന്‍ ഡിപ്പോസിറ്റ് ആവശ്യപ്പെടാറില്ല. ഓഫര്‍ ലെറ്ററില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ കമ്പനി അധികൃതരുമായി സംസാരിക്കുക.
സൈന്യത്തിലും റെയില്‍വേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഇടനിലക്കാര്‍ പണ്ടേ രംഗത്തുണ്ട്.
സൈന്യത്തിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമെല്ലാം കൃത്യവും വ്യക്തവുമായ റിക്രൂട്ടിംഗ് രീതികളുണ്ട്. ഇടനിലക്കാര്‍ വഴി ജോലി കിട്ടാന്‍ സാധ്യതയില്ലെന്ന കാര്യം ഓര്‍ക്കുക.
ഓണ്‍ലൈന്‍ തൊഴില്‍ രംഗം
വീട്ടിലിരുന്നും ജോലി ചെയ്തു പണം നേടാമെന്ന പരസ്യത്തിലൂടെ തട്ടിപ്പു നടത്തുന്നവരുമുണ്ട്. ജോലി ചെയ്യിപ്പിച്ചു ശമ്പളം നല്‍കാതിരിക്കുന്നതും ശമ്പളം നല്‍കാനെന്ന വ്യാജേന ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതുമെല്ലാം ഇവരുടെ രീതിയാണ്.
ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടിയില്‍ പേരും അംഗീകാരവുമുള്ള സൈറ്റുകളെ മാത്രം ഓണ്‍ലൈന്‍ ജോലികള്‍ക്ക് ആശ്രയിക്കാന്‍ ശ്രദ്ധിക്കണം. എന്താണു ജോലി എന്ന കൃത്യമായ ബോധ്യവും വേണം.
വ്യാജ സൈറ്റുകള്‍ തിരിച്ചറിയണം
പ്രശസ്ത പൊതുമേഖലാ-സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളുടെ വ്യാജപ്പതിപ്പ് തയാറാക്കിയുള്ള തട്ടിപ്പും പ്രചാരത്തിലുണ്ട്. ഇവയില്‍ തൊഴില്‍ വിജ്ഞാപനങ്ങള്‍ പോസ്റ്റ് ചെയ്യും.
വാട്സാപ്പും മറ്റു സമൂഹമാധ്യമങ്ങളും വഴി പ്രചാരണം കൂടിയാകുമ്പോള്‍ ധാരാളം ഉദ്യോഗാര്‍ഥികള്‍ വലയില്‍ വീഴും. വ്യക്തിവിവരങ്ങള്‍, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, സാമ്പത്തിക വിവരങ്ങള്‍ തുടങ്ങിയവ തെറ്റായ വ്യക്തികളുടെ കൈയിലെത്തുമെന്നതാണ് അപകടം.
ഈ സൈറ്റുകള്‍ ഉപയോഗിച്ചു തന്നെ വ്യാജ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു പണം തട്ടുന്ന വിരുതന്മാരും ഏറെ.
ഓണ്‍ലൈന്‍ തൊഴില്‍ത്തട്ടിപ്പ് പരസ്യം കണ്ടാല്‍ ആദ്യം വെബ്സൈറ്റ് പരിശോധിക്കണം. വെബ്സൈറ്റ് വിലാസത്തിന്റെ തുടക്കത്തില്‍ http എന്നാണോ അതോ https എന്നാണോ എന്നു നോക്കണം. https ആണെങ്കില്‍ കൂടുതല്‍ സുരക്ഷിതമെന്നര്‍ഥം.
സംശയം ഉണ്ടാകുന്ന പക്ഷം വെബ്സൈറ്റിലെ മറ്റു വിവരങ്ങളുടെ ആധികാരികത നോക്കുക. പലപ്പോഴും ഗൂഗിള്‍ സെര്‍ച്ചിലൂടെ തന്നെ വ്യാജന്മാരെ തിരിച്ചറിയാനാകും.