വി​ദ്യ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ വ​ഴി​യൊ​രു​ക്കി പോ​ലീ​സ്; രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ക​ള്ള​ക്കേസ്; മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷയുമായി വിദ്യ

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ നി​ര്‍​മി​ച്ച് ഗ​സ്റ്റ് ല​ക്ച​ര്‍ നി​യ​മ​നം നേ​ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​ദ്യ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ വ​ഴി​യൊ​രു​ക്കി പോ​ലീ​സ്.

സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഏ​ഴ് ദി​വ​സം പി​ന്നി​ട്ടി​ട്ടും ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന വി​ദ്യ​യെ പി​ടി​കൂ​ടാ​നോ കേ​സി​ലെ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ വ്യാ​ജ​രേ​ഖ​യു​ടെ അ​സ​ല്‍ പ​ക​ര്‍​പ്പ് ക​ണ്ടെ​ത്തു​ന്ന​തി​നോ പോ​ലീ​സ് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ല.

കേ​സ് അ​ഗ​ളി പോ​ലീ​സി​ന് കൈ​മാ​റു​ന്ന​തി​ന് മു​മ്പേ വി​ദ്യ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ത​ന്നെ ഒ​ളി​വി​ല്‍ ക​ഴി​യു​ന്നെ​ന്ന് കെ​എ​സ്‌​യു അ​ട​ക്കം ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​രു​ന്നി​ല്ല.

വി​ദ്യ​യു​ടെ ഫോ​ണ്‍ സ്വ​ച്ച് ഓ​ഫ് ആ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​മ്പോ​ഴും ഇ​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് പ്ര​തി​ക​ര​ണം ന​ല്‍​കുന്നുണ്ട്.

അ​ഗ​ളി പോ​ലീ​സെ​ത്തി; വൈ​സ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
വ്യ​ജ​രേ​ഖ കേ​സി​ല്‍ നി​ല​വി​ല്‍ അ​ന്വേ​ഷി​ക്കു​ന്ന അ​ഗ​ളി പോ​ലീ​സ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ​ത്തി വൈ​സ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​എ​സ്. ജോ​യ് സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ലാ​ണ് വൈ​സ് പ്രി​ന്‍​സി​പ്പ​ലി​ല്‍ നി​ന്ന് അ​ന്വേ​ഷ​ണം സം​ഘം വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​ത്.

വ്യാ​ജ​രേ​ഖ നി​ര്‍​മി​ക്കാ​ന്‍ വിദ്യ​ക്ക് കോ​ള​ജി​ലെ സ​ഹാ​യ​മ​ട​ക്കം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. രേ​ഖ​യി​ല്‍ കാ​ണി​ച്ചി​ട്ടു​ള്ള കോ​ള​ജി​ന്‍റെ എ​ബ്ലം, സീ​ല്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യി​ലും പോ​ലീ​സ് വ്യ​ക്ത​ത തേ​ടി​യി​ട്ടു​ണ്ട്.

വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്;വി​ദ്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി​യി​ല്‍
കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന കേ​സി​ല്‍ എ​സ്എ​ഫ്‌​ഐ മു​ന്‍ നേ​താ​വ് കെ. ​വി​ദ്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.

സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും കോ​ട​തി തേ​ടി​യി​ട്ടു​ണ്ട്. കേ​സി​ല്‍ ആ​രോ​പി​ക്കു​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ക​ള്ള​ക്കേ​സാ​ണ് ത​നി​ക്കെ​തി​രെ​യു​ള്ള​തെ​ന്നും വി​ദ്യ ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment