കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. പോരുവഴി കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ മുഹമ്മദ് ഷാന്‍ (24) ആണ് അറസ്റ്റിലായത്.
താലൂക്ക് ആശുപത്രിയില്‍ നിര്‍മാണ പ്രവര്‍ത്തികളുടെ ജോലിക്ക് എത്തിയ തൊഴിലാളികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ ഒപി വാര്‍ഡിലെ മേശയുടെ പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നാണ് ഫോണുകള്‍ മോഷണം പോയത്.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ തെരഞ്ഞെങ്കിലും കണ്ടുപിടിക്കാന്‍ ആയില്ല. തുടര്‍ന്ന് ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സന്ധ്യയോടെ ശാസ്താംകോട്ട ജംഗ്ഷനില്‍ വച്ച് പ്രതി പിടിയിലായത്.സിഐ അനൂപ്, എസ്ഐ ഷാനവാസ്, ഗ്രേഡ് എസ്ഐ, ഹാരീസ്, എഎസ്ഐ ശ്രീകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.