കൊച്ചി: 560 മില്ലി ഗ്രാം എംഡിഎംഎയുമായി ബംഗളൂരു സ്വദേശിനിയെയും ആണ് സുഹൃത്തിനെയും കളമശേരി പോലീസ് പിടികൂടി.
ആലങ്ങാട് മാളികംപീടിക മനത്താട്ട് വീട്ടില്‍ എം.എം. തൗഫീഖ്(25), ഇയാളുടെ സുഹൃത്ത് ബംഗളൂരു കെഎച്ച്ബി ക്വാര്‍ട്ടേഴ്സ് സമീരാ ബി(23) എന്നിവരെയാണ് കളമശേരിയിലെ ലോഡ്ജില്‍നിന്ന് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ഇവരുടെ കൈയില്‍നിന്ന് 560 മില്ലി എംഡിഎംഎ പോലീസ് കണ്ടെടുത്തു.സമീര നേരത്തെ കൊച്ചിയില്‍ പഠിച്ചിരുന്നു. എന്നാല്‍ തൗഫീഖുമായി സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടതാണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
ഇവര്‍ക്ക് എംഡിഎംഎ എവിടെനിന്നു ലഭിച്ചുവെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്ഐ നജീബ്, എഎസ്ഐ ബദര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.