ഡെങ്കിപ്പനി നിര്‍ണയത്തിനായി രക്തത്തിലെ ശ്വേതരക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും അളവും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പരിശോധിക്കുന്ന ലിവർ ഫങ്ഷൻ ടെസ്റ്റ്(Liver Function Test), കിഡ്നി ഫങ്ഷൻ ടെസ്റ്റ് (Kidney Function Test) തുടങ്ങിയ പരിശോധനകളും വൈറസ് സാന്നിധ്യം കണ്ടുപിടിക്കുന്ന ആന്റിജന്‍,ആന്റിബോഡി ടെസ്റ്റുകളും ഉപയോഗിക്കുന്നു.
പ്രതിരോധ വാക്സിൻ ഇല്ല
ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയില്‍ ഒന്ന് – ഒന്നര ആഴ്ചയ്ക്കുള്ളില്‍ അസുഖം ഭേദമാകുന്നതാണ്. ഈ അസുഖം പ്രതിരോധിക്കാന്‍ വാക്സിനുകള്‍ ലഭ്യമല്ല.
മലമ്പനി/മലേറിയ
കേരളത്തില്‍ അത്രയ്ക്ക് കാണപ്പെടുന്ന കൊതുകുജന്യ രോഗമല്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വന്നു താമസിക്കുന്ന ആളുകൾക്കിടയിൽ ഇത് കാണപ്പെടാം.
അവയവങ്ങളെ ബാധിക്കുന്പോൾ
ചുവന്ന രക്താണുക്കള്‍ക്ക് ഉണ്ടാകുന്ന നാശം നിമിത്തം ശരീരത്തിന്റെ പല അവയവങ്ങളെയും… ഉദാഹരണത്തിന് മസ്തിഷ്കം, ശ്വാസകോശം, വൃക്കകള്‍, കരള്‍ തുടങ്ങിയവയെ ബാധിക്കുന്ന മാരകമായ മലേറിയയും കാണപ്പെടുന്നുണ്ട്.
അനോഫിലസ് ഗണത്തില്‍പ്പെടുന്ന കൊതുകുകളാണ് ഈ രോഗത്തിന്റെ വാഹകരായി പ്രവര്‍ത്തിക്കുന്നത്. ആന്റി മലേറിയല്‍ മരുന്നുകള്‍ രോഗനിവാരണത്തിന് ഉപയോഗിക്കുന്നു.
എലിപ്പനി, ചെള്ളുപനി
മറ്റു ജന്തുജന്യ രോഗങ്ങളായ എലിപ്പനി, ചെള്ളുപനി മുതലായവയും മഴക്കാലത്ത് മലിനജലത്തില്‍ കൂടിയും ജന്തുക്കളില്‍ നിന്നു മനുഷ്യരിലേക്കും പകരാം. ലെപ്റ്റോസ്പൈറ എന്ന രോഗാണുഎലിയുടെ മൂത്രം കലര്‍ന്ന വെള്ളത്തില്‍ കൂടി മനുഷ്യ ശരീരത്തില്‍ പ്രവേശിക്കാം.
ലക്ഷണങ്ങൾ
പനി, മഞ്ഞപ്പിത്തം, വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനക്കുറവ്, മറ്റു ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്.
മലിനജലത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റും രോഗസാധ്യത കൂടുതലാണ്. ആന്റി ബയോട്ടിക് മരുന്നുകളാണ് ഈ രോഗത്തിന്റെ ചികിത്സ. അവയവ വ്യവസ്ഥകള്‍ക്ക് പ്രവര്‍ത്തനക്കുറവ് ഉണ്ടെങ്കില്‍ അസുഖം ഭേദമാകാന്‍
4 – 6 ആഴ്ചകള്‍ എടുത്തേക്കാം.
വിവരങ്ങൾ: ഡോ. ഹേമലത പി.
കൺസൾട്ടന്റ് ഇൻ മെഡിസിൻ
എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം
തിരുവനന്തപുരം.