കണ്ണൂർ: അമ്മായിയമ്മയും മരുമകളും തമ്മിൽ പ്രശ്നങ്ങൾ സ്ഥിരം കാഴ്ചയാണെങ്കിലും കൊറ്റാളിയിൽ കാര്യം അൽപം പരിധിവിട്ടു പോയി.
അമ്മായിമ്മയും മരുമകളും സ്ഥിരമായി വഴക്ക് കൂടുമായിരുന്നു. ഇന്നലെയും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഒടുവിൽ സഹികെട്ട മരുമകൾ ചട്ടുകം പഴുപ്പിച്ച് അമ്മായി അമ്മയുടെ ദേഹത്തുവച്ചു.
തുടർന്നു മരുമകൾ കൊല്ലാൻ ശ്രമിച്ചെന്ന് പറഞ്ഞ് പരാതിയുമായി അമ്മായി അമ്മ വനിതാ സ്റ്റേഷനിലേക്ക്. മരുമകളെ സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും ഇരുവരും ഒന്നും രണ്ടും പറഞ്ഞ് വീണ്ടും തർക്കമായി.
തുടർന്ന് 61 കാരിയുടെ പരാതിയിൽ മരുമകൾക്കെതിരേ വനിതാ പോലീസ് കേസെടുത്തു.