കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് 48 കാറുകളുടെ അകമ്പടിയില്‍ ജനസേവനം നടത്തി വളര്‍ന്ന വ്യക്തിയല്ലെന്നു മുസ് ലിംലീഗ് നേതാവ് കെ.എം ഷാജി. കെ. സുധാകരന് ഒരൊറ്റ കാറില്‍ മനുഷ്യര്‍ക്കിടയില്‍ ജീവിച്ച നേതാവാണെന്നും അദ്ദേഹത്തെ പേടിപ്പിക്കണ്ടെന്നും ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കെ.സുധാകരേട്ടനെതിയേും കേസെടുത്തിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മോൻസൻ മാവുങ്കല്‍ തട്ടിപ്പുകേസിലാണ് സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്.