ഒരാൾക്ക് മാത്രമായുള്ളതല്ല; തീ​ൻ​മൂ​ർ​ത്തി ഭ​വ​നി​ൽ നി​ന്ന് നെ​ഹ്റു​വി​നെ വെ​ട്ടി ; ഇ​നി പ്രൈം ​മി​നി​സ്റ്റേ​ഴ്സ് മ്യൂ​സി​യം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യി​രു​ന്ന തീ​ൻ​മൂ​ർ​ത്തി ഭ​വ​നി​ൽ സ്ഥാ​പി​ച്ച മ്യൂ​സി​യ​ത്തി​ന്‍റെ “ത​ല​വ​ര’ മാ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​ർ.

നെ​ഹ്റു മെ​മ്മോ​റി​യ​ൽ മ്യൂ​സി​യം ആ​ൻ​ഡ് ലൈ​ബ്ര​റി(​എ​ന്‍​എം​എം​എ​ൽ) എ​ന്ന പേ​ര് മാ​റ്റി പ്രൈം ​മി​നി​സ്റ്റേ​ഴ്സ് മ്യൂ​സി​യം ആ​ൻ​ഡ് സൊ​സൈ​റ്റി എ​ന്നാ​ക്കി പ​രി​ഷ്ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന എ​ന്‍​എം​എം​എ​ൽ സൊ​സൈ​റ്റി​യു​ടെ പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം എ​ത്തി​യ​ത്.

സൊ​സൈ​റ്റി​യു​ടെ ഉ​പാ​ധ്യ​ക്ഷ​നാ​യ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പേ​രു​മാ​റ്റ തീ​രു​മാ​നം എ​ടു​ത്ത​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ.

പ്ര​ധാ​ന​മ​ന്ത്രി എ​ന്നാ​ൽ അ​തി​പ്ര​ധാ​ന​മാ​യ ഒ​രു പ​ദ​വി ആ​ണെ​ന്നും മ​ഴ​വി​ല്ലി​ലെ എ​ല്ലാ നി​റ​ങ്ങ​ൾ​ക്കും ഒ​രേ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പോ​ലെ രാ​ജ്യ​ത്തെ 13 പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ​യും ഭ​ര​ണ​കാ​ല​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ മ്യൂ​സി​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും യോ​ഗം അ​റി​യി​ച്ചു.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫി​ന്‍റെ വ​സ​തി​യാ​യി​രു​ന്ന തീ​ൻ​മൂ​ർ​ത്തി ഭ​വ​നി​ലാ​ണ് 1947-ൽ ​അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന്ന​ത് മു​ത​ൽ 1964-ൽ ​മ​ര​ണ​പ്പെ​ടു​ന്ന​ത് വ​രെ നെ​ഹ്റു വ​സി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് 1964 ന​വം​ബ​റി​ൽ തീ​ൻ​മൂ​ർ​ത്തി ഭ​വ​നി​നെ നെ​ഹ്റു മെ​മ്മോ​റി​യ​ൽ മ്യൂ​സി​യ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

2016-ൽ ​പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യാ​ണ് തീ​ൻ​മൂ​ർ​ത്തി ഭ​വ​നി​നെ എ​ല്ലാ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ​ക്കു​മു​ള്ള മ്യൂ​സി​യ​മാ​ക്കി മാ​റ്റി​യ​ത്. ഈ ​ന​ട​പ​ടി​ക്കെ​തി​രെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് അ​ട​ക്ക​മു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment