തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് തെരഞ്ഞെടുപ്പിൽ എ,ഐ ഗ്രൂപ്പുകൾ തമ്മിൽ നേരിട്ടുള്ള പോരാട്ടം. എഗ്രൂപ്പിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിൽ നിന്നും അബിൻ വർക്കിയും തമ്മിലാണ് പ്രധാന മത്സരം.
നാമനിർദേശപത്രിക സമർപ്പണം ഇന്നലെ അവസാനിച്ചതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചത് 14 പേരാണ്. വനിതാ നേതാക്കൾ ഉൾപ്പെടെ ഇതിലുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എഗ്രൂപ്പിലെ ഉമ്മൻചാണ്ടിയെ അനുകൂലിക്കുന്ന യുവനേതാക്കൾക്ക് അതൃപ്തിയുണ്ട്. ഈ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് നാല് പേരെ കൂടി മത്സരരംഗത്തിറക്കിയിരിക്കുകയാണ്.
രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ എന്നിവരാണ് അബിൻ വർക്കിയെ മത്സര രംഗത്തേക്ക് നിർദേശിച്ചത്. ഇതിനെതിരെയും ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.
അതിനാൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം തൃശൂർ ജില്ലാ പ്രസിഡന്റ് ജെ. ജനീഷിനെ മത്സര രംഗത്തിറക്കിയിരിക്കുകയാണ്. യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന്റെ കുത്തകയായിട്ടാണ് കാലങ്ങളായി പ്രവർത്തിച്ചിരുന്നത്.
കെപിസിസി ഒൗദ്യോഗിക നേതൃത്വം സമദൂര നിലപാട് സ്വീകരിച്ചെങ്കിലും ബൂത്ത്തലം മുതലുള്ള പ്രവർത്തകർ കടുത്ത വാശിയോടെയാണ് മത്സരത്തെ കാണുന്നത്.
തെരഞ്ഞെടുപ്പിൽ ആരേയും പിന്തുണയ്ക്കേണ്ടെ ന്നും സമദൂരം പാലിക്കാനും കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും നിലപാട് വ്യക്തമാക്കി.
പത്രികാ സമർപ്പണം ഇന്നലെ വൈകുന്നേരം അവസാനിച്ചപ്പോൾ പ്രസിഡന്റ് സ്ഥാനത്തേയക്ക് നാമനിർദേശ പത്രിക നല്കിയിട്ടുള്ളത് 14 പേരാണ.
നാമനിർദേശ പത്രിക സമർപ്പിച്ചവരിൽ മൂന്നു വനിതകളും ഉൾപ്പെടുന്നു. കായംകുളം നിയമസഭാ സ്ഥാനാർഥിയായി മത്സരിച്ച അരിതാ ബാബു, വട്ടിയൂർകാവിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച വീണാ നായർ, വി.കെ ഷബിനാ എന്നിവരാണ് മത്സരംഗത്തുള്ള വനിതകൾ.
219 പേരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നാമനിർദേശ പത്രികകൾ സമർപ്പിച്ചിട്ടുളളത് ഈ മാസം 21 വരെയാണ് നാമനിർദേശകപത്രികയുടെ സൂക്ഷ്മ പരിശോധന.
അന്തിമ സ്ഥാനാർഥി പട്ടിക ജൂണ് 22 ന് . മെന്പർഷിപ്പ് കാന്പയിനും വോട്ടെടുപ്പും ഈ മാസം 28 മുതൽ ജൂലൈ 28 വരെ ഓണ്ലൈാനായി ആണ് നടത്തുക.