കോഴിക്കോട്: കേരളത്തില്ഏറ്റവുമധികം വിറ്റഴിയുന്ന മദ്യമാണു ജവാന്. വിലക്കുറവുതന്നെയാണ് ജവാനെ സാധാരണക്കാരന്റെ ഇഷ്ട ബ്രാന്‍ഡാക്കി മാറ്റിയത്.
വില്പന കൂടിയതോടെ ജവാന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ബീവറേജ് കോര്പറേഷന്. അതുമാത്രമല്ല, നിലവില്‍ ഒരു ലിറ്ററായിമാത്രം ലഭ്യമായ ജവാന് ഇനി അരലിറ്റര്‍ കുപ്പിയിലും എത്തുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
എണ്ണായിരത്തില്നിന്ന് പന്ത്രണ്ടായിരം കെയ്സായാണ് മദ്യത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നത്. ദിനംപ്രതിയുള്ള ഉത്പാദനം നാലായിരം കെയ്സു കൂടി കൂട്ടുന്നതോടെ ജവാന് കിട്ടാനില്ലെന്ന പരാതി ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്.
നിലവില്‍ ഒരു ലിറ്റര്‍ ജവാന് റമ്മിന് 640 രൂപയാണ് വില.കേരളത്തില്‍ ഒരു ലിറ്റര്മ ദ്യത്തിന്റെ എറ്റവും കുറഞ്ഞ വിലയാണിത്.
ഇതിന് പുറമേ ട്രിപ്പിള്‍ എക്സ് റം എന്ന പുതിയ ബ്രാന്‍ഡും കൂടി ഉടന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ബവ്കോ.