ജയ്പുർ: ക്ഷീരമേഖലയ്ക്കു ഭീഷണിയായ പശുക്കളിലെ ചർമമുഴ രോഗം മൂലം കർഷകർക്കുണ്ടാകുന്ന നഷ്ടം നികത്താൻ രാജസ്ഥാനിൽ അശോക് ഗഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ സഹായപദ്ധതി.
ചർമമുഴ മൂലം ചാകുന്ന ഓരോ പശുക്കൾക്കും നഷ്ടപരിഹാരമായി 40,000 രൂപ കർഷകർക്കു നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കോൺഗ്രസ് സർക്കാർ നടപ്പാക്കുന്ന വിവിധങ്ങളായ ക്ഷേമപദ്ധതികളിലൂടെ രാജ്യംമുഴുവൻ രാജസ്ഥാനെക്കുറിച്ച് ചർച്ചചെയ്യുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സർക്കാരിന്റെ പത്ത് ക്ഷേമപദ്ധതികൾ1.60 കോടി വീടുകളിലേക്ക് എത്തിച്ചു. ഇതിനുപുറമേ കിസാൻ മഹോത്സവ് എന്ന പരിപാടിയിലൂടെ 41,000 കർഷകരുടെ അക്കൗണ്ടുകളിലേക്ക് 175 കോടിരൂപ നൽകി.
2018 നുശേഷം സംസ്ഥാനത്ത് നികുതിവർധന ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.