ചെന്നൈ: കഴിഞ്ഞ ദിവസംവരെ 40 ഡിഗ്രി ചൂടായിരുന്നു ചെന്നൈ നഗരത്തില്‍. അതിനിടെ അപ്രതീക്ഷിതമായി മഴ എത്തി. മഴയെന്നു പറഞ്ഞാൽ പോരാ, തട്ടുതകർപ്പൻ മഴ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 140 മില്ലി മീറ്ററിലധികം മഴ ചെന്നൈയിൽ പെയ്തെന്നാണ് റിപ്പോർട്ട്. 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണിതെന്നു പറയുന്നു.
1996ലാണ് ഇതിലും വലിയ മഴ ചെന്നൈയില്‍ രേഖപ്പെടുത്തിയത്. അടുത്ത മൂന്ന് മണിക്കൂറിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി.
കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ ആറ് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, വെല്ലൂര്‍, റാണിപ്പേട്ട് എന്നീ ജില്ലകള്‍ക്കാണ് അവധി.
ചെന്നൈയിൽ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ മോശമായ കാലാവസ്ഥയെ തുടർന്നു ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.
.