കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ മൊഴി നല്കാന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മോണ്സൻ മാവുങ്കല്‍.
സുധാകരന്റെ പേരു പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് ഡിവൈഎസ്പി വൈ.എസ്. റസ്തം പറഞ്ഞുവെന്നും മോൻസൻ ആരോപിച്ചു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണു മോന്സൻ ക്രൈം ബ്രാഞ്ചിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചത്.
പോക്സോ കേസില്‍ ശിക്ഷാവിധി വന്ന ദിവസം കോടതയിലേക്ക് കൊണ്ടുപോകും വഴി പോലീസ് ഭീഷണിപ്പെടുത്തിയെന്നും മോൻസൻ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ദിവസം സുധാകരന് സ്ഥലത്തുണ്ടായിരുന്നുവെന്ന് മൊഴി നല്കാന് ആവശ്യപ്പെട്ടു.
അനൂപില്‍നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന്നു പറയണമെന്ന് പോലീസ് നിര്‍ബന്ധിച്ചുവെന്നും മോൻസൻ പറഞ്ഞു.