വുഷി (ചൈന): ഏഷ്യൻ ഫെൻസിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സി.എ. ഭവാനി ദേവിക്ക് വെങ്കലം. ഏഷ്യൻ ഫെൻസിംഗ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യമെഡൽ ആണിത്. സെമിയിൽ ഉസ്ബക്കിസ്ഥാന്റെ സയ്നാബ് ഡെയ്ബെകോവയോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കീഴടങ്ങുകയായിരുന്നു, 14-15.
ക്വാർട്ടർ ഫൈനലിൽ 15-10ന് നിലവിലെ ലോകചാന്പ്യനായ ജപ്പാന്റെ മിസാകി എമുറയെ അട്ടിമറിച്ചായിരുന്നു ഭവാനി ദേവിയുടെ സെമി ഫൈനൽ പ്രവേശം.
തലശേരി സായ് താരം
ഒളിന്പിക്സ് ഫെൻസിംഗിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ താരമാണ് ഭവാനി ദേവി. ചെന്നൈ സ്വദേശിയായ ഭവാനി, പത്താം ക്ലാസ് പൂർത്തിയാക്കിയശേഷം തലശേരി സായിയിൽ ചേർന്നു. തലശേരി ബ്രണ്ണൻ കോളജിൽനിന്നാണ് ഡിഗ്രി പൂർത്തിയാക്കിയത്.