മുരളിയുടേത് മരിക്കാൻതന്നെ തീരുമാനിച്ച പോക്ക് പോലെയെന്ന് അവസാന ഘട്ടത്തിൽ എനിക്ക് തോന്നിയിരുന്നു. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായിരുന്ന മൂന്ന് വ്യക്തികളുടെ മരണം ഭീകരമായി മുരളിയെ ഉലച്ച് കളഞ്ഞു.
കടമ്മനിട്ട രാമകൃഷ്ണൻ, നരേന്ദ്രപ്രസാദ്, ലോഹിതദാസ് എന്നീ മൂന്നു പേരാണ് മുരളിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയത്.
തൊട്ട് മുമ്പ് ലോഹിതദാസ് മരിക്കുമ്പോൾ മുരളി കാണാനേ പോയിട്ടില്ല. ഞാൻ കാണാൻ പോയാൽ അടുത്തൊരു ചിത കൂടി ഒരുക്കേണ്ടി വരുമെന്നാണ് പറഞ്ഞത്.
ഇവരുടെ മരണശേഷം ജീവിതത്തിന് എന്ത് അർഥമെന്നൊക്കെ ആത്മഗതം പറയുമായിരുന്നു. മൂന്ന് പേരുടെ മരണത്തോടെ മുരളി തകർന്നുതരിപ്പണമായി.” -പ്രഫ. അലിയാർ