എനിക്ക് അസുഖം വന്നിട്ട് ഇത് പതിനൊന്നാം ദിവസമാണ്. തൊണ്ണൂറ് ശതമാനം വീണ്ടെടുത്തെങ്കിലും ഞാന്‍ ഇപ്പോഴും റിക്കവറി മോഡിലാണെന്ന് പറയണം!
അതെ.. ഡെങ്കി ഒരു വില്ലനാണ്.! നിങ്ങളുടെ എല്ലാ ഊര്‍ജവും ഊറ്റി എടുക്കുന്ന ഒരു വില്ലന്‍.. അതു കൊണ്ട് പ്രിയരേ. ദയവായി സ്വയം ശ്രദ്ധിക്കുക.. ദയവായി നിങ്ങളുടെ രക്തത്തിന്റെ അളവ് കുറയ്ക്കാന്‍ അനുവദിക്കരുത്..
ധാരാളം വെള്ളം കുടിക്കുക.നല്ല ഭക്ഷണം കഴിക്കുക, അത് രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്റെ കഥ വളരെ നീണ്ടതാണ്, അതിനാല്‍ വിവരിക്കുന്നില്ല.
പക്ഷേ, ഇത് വളരെ പ്രധാനമാണ്. ഡെങ്കിപ്പനി പലരുടെയും ജീവന് അപഹരിക്കുന്നു. അതിനാല്‍ ദയവായി ശ്രദ്ധിക്കുക.. കോളുകളിലൂടെയും മെസേജുകളിലൂടെയും നല്കുന്ന ആശങ്കയ്ക്കും പിന്തുണയ്ക്കും നന്ദി.-രചന നാരായണൻകുട്ടി