ഗർഭപാത്രം മാറ്റിവയ്ക്കൽ;അ​മ്മ​യെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാം

ഇ​ന്ത്യ​യി​ൽ ഏ​താ​ണ്ട് നാ​ലു​ല​ക്ഷ​ത്തോ​ളം സ്ത്രീ​ക​ൾ ഗ​ർ​ഭ​പാ​ത്ര​മി​ല്ലാ​തെ ജ​നി​ക്കു​ന്നു​ണ്ടെ​ന്നു പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. മു​ന്പ് ഇ​ത്ത​രം സ്ത്രീ​ക​ൾ​ക്ക് വാ​ട​ക ഗ​ർ​ഭ​ധാ​ര​ണ​മോ കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്ക​ലോ മാ​ത്ര​മാ​യി​രു​ന്നു പ്ര​തി​വി​ധി.

ഇ​ന്ന് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് വ​ള​രെ​യ​ധി​കം മു​ന്നോ​ട്ടു​പോ​യി​രി​ക്കു​ന്നു. ഗ​ർ​ഭ​പാ​ത്ര​മി​ല്ലാ​തെ ജ​നി​ച്ച​വ​ർ​ക്കും ഗ​ർ​ഭാ​ശ​യ​ത്തി​നു പ​രി​ക്കു​പ​റ്റി ഗ​ർ​ഭ​ധാ​ര​ണം സാ​ധ്യ​മ​ല്ലാ​ത്ത​വ​ർ​ക്കും മ​റ്റൊ​രു സ്ത്രീ​യി​ൽ​നി​ന്നു ഗ​ർ​ഭ​പാ​ത്രം സ്വീ​ക​രി​ച്ച് ഗ​ർ​ഭം ധ​രി​ക്കാ​നും സ്വ​ന്തം കു​ഞ്ഞി​നെ പ്ര​സ​വി​ച്ച് അ​മ്മ​യെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നും ക​ഴി​യും.

അ​തി​നു ചി​ല നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണം. ഗ​ർ​ഭ​പാ​ത്രം ന​ൽ​കു​ന്ന വ്യ​ക്തി​യും സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യി​രി​ക്ക​ണം. സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി​യി​ൽ ആ​രോ​ഗ്യ​മു​ള്ള അ​ണ്ഡ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം.

ന​ൽ​കു​ന്ന വ്യ​ക്തി​ക്ക് ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​വും ആ​രോ​ഗ്യ​മു​ള്ള ഗ​ർ​ഭാ​ശ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. ന​ൽ​കു​ന്ന വ്യ​ക്തി​ക്ക് വ​യ​സ് അ​ന്പ​ത്ത​ഞ്ചി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. എ​ന്നി​രു​ന്നാ​ലും മാ​സ​മു​റ​യു​ള്ള സ്ത്രീ​ക​ളാ​ണു ന​ല്ല​ത്.

സ്വീ​ക​രി​ക്കു​ന്ന വ്യ​ക്തി ഗ​ർ​ഭ​ധാ​ര​ണ വ​യ​സ് ക​വി​യാ​ത്ത ആ​ളാ​യി​രി​ക്ക​ണം. യു​വ​തി​യാ​യി​രി​ക്ക​ണം. ദാ​താ​വി​ന് ആ​രോ​ഗ്യ​മു​ള്ള ഗ​ർ​ഭ​ധാ​ര​ണ-​പ്ര​സ​വ​ച​രി​ത്രം ഉ​ണ്ടാ​യി​രി​ക്ക​ണം.

ആ​ദ്യം ര​ണ്ടു​പേ​രെ​യും വി​വി​ധ ടെ​സ്റ്റു​ക​ൾ ചെ​യ്ത് അം​ഗീ​ക​രി​ക്ക​ണം. സ്വീ​ക​രി​ക്കു​ന്ന ആ​ളു​ടെ അ​ണ്ഡം പു​റ​ത്തെ​ടു​ത്ത് ബീ​ജ​ത്തോ​ടു ചേ​ർ​ത്ത് ഭ്രൂ​ണ​മാ​ക്കി ശീ​തീ​ക​രി​ച്ച് സൂ​ക്ഷി​ക്കു​ന്നു.

ഒ​ന്നി​ല​ധി​കം ഭ്രൂ​ണ​ങ്ങ​ൾ ഇ​ങ്ങ​നെ ക​രു​തി​വ​യ്ക്കും. ശേ​ഷം അ​വ​ർ​ക്ക് പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കു​ന്ന​തി​നു​ള്ള ഔ​ഷ​ധ​ങ്ങ​ൾ ന​ൽ​കി​ത്തു​ട​ങ്ങും. പു​തി​യ അ​വ​യ​വ​യ​ത്തെ ശ​രീ​രം നി​രാ​ക​രി​ക്കാ​തെ സ്വീ​ക​രി​ക്കാ​നാ​ണി​ത്.

ദാ​താ​വി​ന്‍റെ ഗ​ർ​ഭാ​ശ​യം ശ​രീ​ര​ത്തി​ൽ​നി​ന്നു ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കു​ന്നു. അ​തേ ഗ​ർ​ഭാ​ശ​യം സ്വീ​ക​രി​ക്കു​ന്ന ആ​ളി​ൽ വ​ച്ചു​പി​ടി​പ്പി​ക്കു​ന്നു.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം മു​റി​വു​ക​ൾ ഉ​ണ​ങ്ങി​യാ​ൽ മാ​സ​മു​റ പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും. അ​പ്പോ​ൾ ശീ​തീ​ക​രി​ച്ചു സൂ​ക്ഷി​ച്ച ഭ്രൂ​ണം ഗ​ർ​ഭാ​ശ​യ​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്നു.

ഇ​നി​യു​ള്ള കാ​ലം ഡോ​ക്‌​ട​ർ​മാ​രു​ടെ സ​വി​ശേ​ഷ ശ്ര​ദ്ധ​യി​ലാ​ണ്. ഗ​ർ​ഭി​ണി​ക്ക് പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കു​ന്ന ഔ​ഷ​ധ​ങ്ങ​ൾ തു​ട​രു​ന്നു. ഗ​ർ​ഭാ​ശ​യ​ത്തെ​പ്പോ​ലെ ഗ​ർ​ഭ​ത്തെ​യും ശ​രീ​രം സ്വീ​ക​രി​ക്ക​ണ​മ​ല്ലോ.

ഗ​ർ​ഭ​കാ​ലം പൂ​ർ​ണ​മാ​യാ​ൽ സി​സേ​റി​യ​നി​ലൂ​ടെ​യാ​ണ് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. നെ​ർ​വു​ക​ൾ ട്രാ​ൻ​സ്പ്ലാ​ന്‍റ് ചെ​യ്യാ​ത്ത​തു​കൊ​ണ്ട്വ​ച്ചു​പി​ടി​പ്പി​ച്ച ഗ​ർ​ഭാ​ശ​യ​ത്തി​ന് ചു​രു​ങ്ങ​ൽ സാ​ധ്യ​മ​ല്ല.

ഗ​ർ​ഭാ​ശ​യം ന​ൽ​കു​ന്ന വ്യ​ക്തി​ക്ക് ര​ണ്ടു​ദി​വ​സ​മേ ആ​ശു​പ​ത്രി​വാ​സം വേ​ണ്ട​തു​ള്ളൂ. എ​ന്നാ​ൽ സ്വീ​ക​രി​ച്ച​യാ​ൾ​ക്ക് മൂ​ന്നാ​ഴ്ച​യോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി​വ​രും. പു​തു​താ​യി വ​ച്ചു​പി​ടി​പ്പി​ച്ച അ​വ​യ​വം ശ​രീ​രം സ്വീ​ക​രി​ക്കു​ന്ന​തും നി​രാ​ക​രി​ക്കു​ന്ന​തും നി​രീ​ക്ഷി​ക്കാ​നാ​ണി​ത്.

ഒ​ന്നോ ര​ണ്ടോ പ്ര​സ​വ​ശേ​ഷം സ്വീ​ക​രി​ച്ച വ്യ​ക്തി​യു​ടെ ഗ​ർ​ഭാ​ശ​യം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെമാ​റ്റേ​ണ്ട​താ​യി​വ​രും. പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കാ​നു​ള്ള ഔ​ഷ​ധ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​ൽ അ​വ​ർ​ക്ക് പ​ല​വി​ധ അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​കും. അ​തി​നാ​ലാ​ണ് ഗ​ർ​ഭാ​ശ​യം മാ​റ്റു​ന്ന​ത്.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വു​വ​രു​ന്ന ചി​കി​ത്സാ​രീ​തി​യാ​ണി​ത്. എ​ന്നി​രു​ന്നാ​ലും ഒ​ര​മ്മ​യ‌ാ​വു​ക എ​ന്ന സ്വ​പ്നം സ​ഫ​ലീ​കൃ​ത​മാ​കും.

ഡോ. ​നിർമല നായർ
ഇന്ത്യൻ ഡ്രഗ് ഹൗസ്
രാജീവ് ഗാന്ധി റോഡ്
കുന്നംകുളം പി.ഒ,തൃശൂർ
ഫോൺ 9446145705

Related posts

Leave a Comment