എസ്എഫ്ഐയെ തളർത്താനുള്ള ശ്രമം അജണ്ടയുടെ ഭാഗം; എ​സ്എ​ഫ്ഐ​യു​ടെ പ​താ​ക ര​ക്ത സാ​ക്ഷി​ക​ളു​ടെ ഹൃ​ദ​യ​ര​ക്ത​ത്തി​ൽ മു​ക്കി​യെ​ടു​ത്ത​തെന്ന് എ.കെ.ബാലൻ


തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ​യെ ത​ള​ർ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും വി​വാ​ദ​ങ്ങ​ൾ എ​ല്ലാം അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണെ​ന്നും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ.കെ. ബാ​ല​ൻ.

മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും അ​ട​ക്ക​മു​ള്ള ഭ​ര​ണ പാ​ർ​ട്ടി സം​വി​ധാ​ന​ങ്ങ​ളെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും എ.​കെ. ​ബാ​ല​ൻ പ​റ​ഞ്ഞു.

1970 ല്‍ ​എ​സ്എ​ഫ്‌​ഐ രൂ​പീ​ക​രി​ച്ച​തി​ന് ശേ​ഷം ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ആ​രോ​പ​ണം എ​സ്എ​ഫ്‌​ഐ​ക്കെ​തി​രെ ഉ​യ​ര്‍​ന്നി​ട്ടി​ല്ല. എ​സ്എ​ഫ്ഐ​ക്കെ​തി​രാ​യ ആ​ക്ഷേ​പ​ങ്ങ​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്.

എ​സ്എ​ഫ്‌​ഐ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം മു​ന്‍​പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി സ​മൂ​ഹ​ത്തി​നി​ട​യി​ല്‍ 72 ശ​ത​മാ​നം അം​ഗീ​കാ​രം എ​സ്എ​ഫ്‌​ഐ​ക്കുണ്ട്. എ​സ്എ​ഫ്‌​ഐ ഒ​രു വി​കാ​ര​മാ​ണ്.

എ​സ്എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ന് ഒ​രു തെ​റ്റു​മി​ല്ല. ആ​ർ​ഷോ​യു​ടെ ആ​ദ്യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ തെ​റ്റി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ ആ​ർ​ഷോ​യോ​ട് മാ​പ്പു പ​റ​യ​ണ​മെ​ന്നും എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു.

വ്യാ​ജ ഡി​ഗ്രി​യെ​പ്പ​റ്റി വി​വ​രം കി​ട്ടി​യ​പ്പോ​ള്‍ ആ​ര്‍​ഷോ കൃ​ത്യ​മാ​യ നി​ല​പാ​ട് എ​ടു​ത്തു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ വേ​ട്ട​യാ​ടി​യി​ട്ടും പി​ടി​ച്ചു​നി​ന്നി​ല്ലേ.

പ്ര​സ്ഥാ​ന​ത്തി​നു​ള്ളി​ല്‍ ആ​ര് തെ​റ്റ് ചെ​യ്താ​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് എ​സ്എ​ഫ്‌​ഐ ഇ​തു​വ​രെ സ്വീ​ക​രി​ച്ചു​വ​ന്നി​ട്ടു​ള്ള​ത്. തെ​റ്റു​ക​ൾ ക​ണ്ട​റി​ഞ്ഞ് തി​രു​ത്തു​ക​യാ​ണ് വേ​ണ്ട​ത്.

ആ​രോ​പ​ണം ഉ​യ​ർ​ന്നാ​ൽ ഇ​തി​ല​പ്പു​റം ഒ​ന്നും ചെ​യ്യാ​ൻ എ​സ്എ​ഫ്ഐ​ക്ക് ഇ​ല്ല. ര​ക്ത സാ​ക്ഷി​ക​ളു​ടെ ഹൃ​ദ​യ​ര​ക്ത​ത്തി​ൽ മു​ക്കി​യെ​ടു​ത്ത​താ​ണ് എ​സ്എ​ഫ്ഐ​യു​ടെ പ​താ​ക.

വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സി​പി​എ​മ്മും എ​സ്എ​ഫ്ഐ​യും നേ​ര​ത്തെ നി​ല​പാ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ക​ള്ള​നോ​ട്ട​ടി പോ​ലെ കു​റെ വ്യാ​ജ​ൻ​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ദ​ത്തി​ന് പി​ന്നി​ലു​ണ്ട്.

ഒ​രു പ്ര​തി​ക്കും സം​ര​ക്ഷ​ണം കി​ട്ടി​ല്ല. വ്യാ​ജ​രേ​ഖാ​ക്കേ​സി​ല്‍ ഒ​ന്നും ഒ​ളി​ച്ചു​വ​യ്ക്കാ​നി​ല്ല. കേ​സെ​ടു​ത്ത് പ​തി​ന​ഞ്ചാം ദി​വ​സം വി​ദ്യ​യെ പി​ടി​ച്ചു. വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ എ​ന്ന​ത് കേ​ര​ള​ത്തി​ല്‍ ക​ള്ള​നോ​ട്ട​ടി പോ​ലെ വ്യാ​പ​ക​മാ​ണ്.

കെ​എ​സ്‌​യു സം​സ്ഥാ​ന ക​ൺ​വീ​ന​റും വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​രോ​പ​ണ​ത്തി​ന് വി​ധേ​യ​നാ​ണ്. വി​ദ്യ​യി​ൽ തു​ട​ങ്ങി നി​ഖി​ൽ വ​രെ ഉ​ള്ള നി​ര​യി​ൽ ഈ ​പ്ര​ശ്‌​നം ഒ​തു​ങ്ങി നി​ൽ​ക്കി​ല്ല.

ക​ള്ള​നോ​ട്ട​ടി പോ​ലെ ഗു​രു​ത​ര​മാ​യ പ്ര​ശ്നം. ഇ​തു നി​മി​ത്ത​മാ​യ​ത് അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു. സം​ഭ​വം തെ​റ്റു തി​രു​ത്തി​ന് ഗു​ണ​ക​ര​മാ​കും.

ഉ​ടു​മ്പി​നെ മാ​ള​ത്തി​ൽ നി​ന്ന് തെ​റി​പ്പി​ക്കു​ന്ന​തു പോ​ലെ പ്ര​തി​ക​ളെ പു​റ​ത്തു​കൊ​ണ്ടു​വ​രും – എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു.
ഗോ​വി​ന്ദ​നെ​തി​രാ​യ ആ​ക്ര​മ​ണം മ​റു​പ​ടി അ​ർ​ഹി​ക്കു​ന്ന​ത​ല്ലെ​ന്നും നാ​ടു​വാ​ഴി ത​റ​വാ​ടി​ത്ത​മ​ല്ല തൊ​ഴി​ലാ​ളി വ​ർ​ഗ ത​റ​വാ​ടി​ത്ത​മാ​ണ് എം.​വി.​ ഗോ​വി​ന്ദ​നു​ള്ള​തെ​ന്നും എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment