കൊച്ചി: കഴിഞ്ഞ നാലു വര്‍ഷമായി മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്ത് അയച്ചിരുന്ന വയോധികന് അറസ്റ്റില്‍.
പാലക്കാട് ധോണി പയറ്റാംകുന്ന് സി.എം. രാജഗോപാലി(75) നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തക നല്കിയ പരാതിയിലാണ് അറസ്റ്റ്.
മാധ്യമപ്രവര്‍ത്തക എഴുതുന്ന വാര്‍ത്തകളെ ആധാരമാക്കിയായിരുന്നു ഇയാള്‍ സ്ഥിരമായി അശ്ലീല കത്തുകള്‍ അയച്ചിരുന്നത്.
പ്രതി താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജിലെത്തിയാണ് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
പിന്നീട് ജാമ്യത്തില്‍ വിട്ടു. സ്ത്രീകള്‍ക്ക് അശ്ലീല കത്ത് അയച്ചതിന് പാലക്കാട് സൗത്ത്, കൊല്ലംങ്കോട്, മഞ്ചേരി, കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുണ്ട്.
എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ്ഐ ടി.എസ്. രതീഷ്, എസ്ഐ പി.ജെ. സന്തോഷ് കുമാര്‍, സിപിഒ രജീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.