കാലം അങ്ങനെ മുന്നോട്ട് പോകുമ്പോള്‍ പലതും മാറുകയും മറയുകയുമൊക്കെ ചെയ്യും. മൊബൈല്‍ ഫോണുകള്‍ പുതിയ തലമുറയ്ക്ക് അത്ര പുതുമയല്ല. എന്നാല്‍ പഴയതലമുറയിലെ എല്ലാവര്ക്കും ഈ മാറ്റത്തിനൊപ്പം എത്താനായിട്ടില്ല എന്നതാണ് ഒരു സത്യം.
ഇപ്പോഴിതാ ഇക്കാര്യം ശരിവയ്ക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളില്‍ മൂന്നാലുപേര് ഒരു ടൈനിംഗ് ടേബിളിലായി ഇരിക്കുന്നത് കാണാം. ഇവരില്‍ ഒരു വയോധികയുടേത് സ്മര്‍ട്ട് ഫോണാണ്.
എന്നാല്‍ അവര്‍ക്കത് കൃത്യമായി ഉപയോഗിക്കാന്‍ അറിയില്ല. അതിനാല്‍ ആ മുത്തശി ഫോണിന്റെ പിറകിലായി “ഫോണ്‍ വന്നാല്‍ പച്ച മുകളിലേക്ക് നീക്കണം’ എന്ന് എഴുതിവെച്ചിരിക്കുകയാണ്.
ഇത് എന്തിനാണെന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്. ഇങ്ങനെ എഴുതിവച്ചിട്ടും മുത്തശി ചുവപ്പാണ് നീക്കുന്നതെന്ന് മറ്റൊരാൾ പറയുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിഷ്കളങ്കമായി ചിരിക്കുകയാണ് ഈ മുത്തശി.