കൊച്ചി: കടല്‍ കടന്നുവന്നവനാണ്, കൈത്തോട് കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കളമശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ ആശങ്കയില്ല. മനഃസാക്ഷിക്കു മുന്നില്‍ ഒരിക്കലും തെറ്റുകാരനല്ല.
തെളിവുണ്ടെങ്കില്‍ പുറത്തു കൊണ്ടുവരട്ടെ. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ജീവിതത്തിലും രാഷ്ട്രീയത്തിലും കൈക്കൂലി വാങ്ങാത്ത ആളാണ് താനെന്നും സുധാകരന് പറഞ്ഞു.