ആത്മാർഥ പ്രണയത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. ഭാഗ്യവശാൽ നല്ല കുറച്ചു സുഹൃത്തുക്കൾ എനിക്കുണ്ട്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും കാര്യത്തിൽ ഞാൻ നല്ല ഭാഗ്യവതിയാണ്.
നല്ലൊരു ടീമാണ് കൂടെയുള്ളത്. റിലേഷൻഷിപ്പൊന്നും എനിക്ക് വർക്ക് ആയിട്ടില്ല. ആൺകുട്ടി ആണെങ്കിലും പെൺകുട്ടി ആണെങ്കിലും ഒരു വകതിരിവും പക്വതയും വന്നു കഴിയുമ്പോൾ ഇയാളുടെ ഒപ്പം ജീവിക്കാൻ കംഫർട്ട് ആയിരിക്കും,
നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന തിരിച്ചറിവുണ്ടാകും. അപ്പോൾ മാത്രം വിവാഹം കഴിച്ചാൽ മതി.
അല്ലെങ്കിൽ ആ പണിക്ക് പോകണ്ട എന്നേ ഞാൻ പറയുകയുള്ളൂ. അങ്ങനെയാണ് ഞാനും വിശ്വസിക്കുന്നത്. -അനുമോൾ