ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നിഖില്‍ തോമസിന്റെ നിര്‍ണായക മൊഴി പുറത്ത്. വ്യാജ ഡിഗ്രിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സുഹൃത്തായ എസ്എഫ്ഐ കായംകുളം മുന്‍ ഏരിയാ പ്രസിഡന്റ് അബിന്‍.സി.രാജെന്ന് നിഖില്‍ മൊഴി നല്കി..
2020ല്‍ കൊച്ചിയിലെ ഒരു മാന്‍ പവര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് കലിംഗ സർവകലാശാലയുടെ
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയാറാക്കി തന്നത്. ഇതിനായി രണ്ട് ലക്ഷം രൂപ ചെലവഴിച്ചു. ഏജന്‍സിയെ തനിക്ക് പരിചയപ്പെടുത്തിയത് അബിനാണ്. ഇയാള്‍ ഇപ്പോള്‍ മാലി ദ്വീപിലാണെന്നും നിഖില്‍ മൊഴി നല്കി.
കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിഞ്ഞ നിഖിലിനെ കോട്ടയത്ത് കെഎസ്ആർടിസി ബസിൽനിന്നാണ് നിഖിൽ തോമസിനെ പിടികൂടിയത്.
പുലര്‍ച്ചെ ഒന്നരയോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.