ചണ്ഡീഗഡ്: പുഴയരികിൽ നിർത്തിയിട്ട കാർ പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന യുവതി തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
ഹരിയാനയിലെ പഞ്ച്കുളയ്ക്കടുത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. ഖാർജ് മാൻഗൊലിയിലെ ഒരു ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു യുവതി. നദിയോടു ചേർന്നാണ് കാർ നിർത്തിയത്.
നിമിഷനേരംകൊണ്ട് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും കാർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി. കാർ ഒഴുകിപ്പോയി.