കണ്ണൂർ: തട്ടിപ്പും അഴിമതിയും അനധികൃത സ്വത്തുസമ്പാദനവുമൊക്കെ നടത്തിയ ശേഷം അന്വേഷണവും കേസും വരുമ്പോൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആക്ഷേപിക്കുന്നത് ജനങ്ങളെയും നിയമസംവിധാനത്തെയും പരിഹസിക്കലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.
അന്വേഷണത്തെ പോലും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഭയപ്പെടുന്നത് കുറ്റം ചെയ്തതുകൊണ്ടാണ്. സുധാകരൻ പുരാവസ്തു തട്ടിപ്പുകേസിൽ രണ്ടാംപ്രതിയായത് കോടതിയിലും അന്വേഷണ ഏജൻസിയിലും പരാതിക്കാർ തെളിവുകളും വസ്തുതകളും സമർപ്പിച്ചതിനെ തുടർന്നാണ്.
സിപിഎമ്മോ സർക്കാരോ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരെയോ അല്ലാത്തവരെയോ കള്ളക്കേസിൽ കുടുക്കാൻ ഇടപെടുന്നില്ല. കുറ്റം ചെയ്യുന്നവരാണ് കേസിൽ പ്രതികളാക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും