തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള ഹണി കഴിഞ്ഞ പതിനെട്ട് വർഷമായി സിനിമയുടെ ഭാഗമാണ്. സമൂഹമാധ്യമങ്ങളിലും ഹണി റോസ് താരമാണ്.
ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഉദ്ഘാടന വേദികളിലെയും സജീവ സാന്നിധ്യവുമാണ് ഹണി റോസ്.
ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ നിരന്തരം താരത്തെ ട്രോളുകയും ചെയ്യാറുണ്ട്. എങ്കിലും അതിനെയൊന്നും കൂസാതെ മുന്നോട്ട് പോവുകയാണ് ഹണി റോസ്.
ഓരോ തവണയും തനിക്ക് വ്യത്യസ്തമായതും മനോഹരമായതുമായ വസ്ത്രങ്ങൾ ധരിച്ചാണ് ഹണി പൊതുവേദികളിൽ എത്താറുള്ളത്.
പക്ഷേ ഹണിക്ക് തീരെ ഇഷ്ടമില്ലാത്ത വേഷങ്ങൾ ഇടേണ്ടിവന്ന സാഹചര്യങ്ങളും പലപ്പോഴും ഉണ്ടായിട്ടുണ്ട്. സിനിമയിൽ നിന്നുണ്ടായ അത്തരമൊരു അനുഭവത്തെ കുറിച്ച് ഹണി റോസ് അടുത്തിടെ ഒരു അഭിമുഖത്തിൽ മനസുതുറന്നിരുന്നു.
പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ഹണിയുടെ പഴയ ഒരു ഫോട്ടോ അവതാരക കാണിച്ചപ്പോഴാണ് ഹണി തന്റെ അനുഭവം പങ്കുവച്ചത്. ആ വേഷം ധരിച്ച ചിത്രത്തിന്റെ പേര് പോലും ഹണി ഓർക്കുന്നുണ്ടായിരുന്നില്ല.
അത്രയേറെ വിഷമം തോന്നിയ നിമിഷമായിരുന്നു അതെന്ന് ഹണി പറഞ്ഞു. എന്റെ ആദ്യ തമിഴ് സിനിമയോ മറ്റോ ആണെന്നു തോന്നുന്നു. എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വേഷമായിരുന്നു അത്.
ഒരു രാജകുമാരിയെയോ മറ്റോ അവതരിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. സെറ്റിൽ ഞാൻ വഴക്കുണ്ടാക്കി. കൊന്നാലും അത് ഇടില്ലെന്ന് വാശിപിടിച്ചു.
വേറെ നിർവാഹമില്ലാതെ വന്നതോടെ ഒടുവിൽ ആ വേഷം ധരിച്ചു. അതിന്റെ എല്ലാ വിഷമവും ആ സമയം ഉണ്ടായിരുന്നു. അവർക്ക് അവരുടെ സിനിമയുടെ ആവശ്യമായിരുന്നു പ്രധാനം എന്ന് ഹണി പറയുന്നു.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ സ്ലീവ്ലെസ് ടോപ്പിടാൻ പോലും പേടിച്ചിരുന്ന ആളായിരുന്നു താനെന്ന് ഹണി റോസ് തുറന്നു പറഞ്ഞിരുന്നു.
തുടക്കത്തിൽ മര്യാദയ്ക്ക് സംസാരിക്കാൻ പോലും അറിയില്ലായിരുന്നു. ആദ്യ സിനിമ കഴിഞ്ഞ് അഭിമുഖങ്ങൾക്കു പോയിരിക്കുമ്പോൾ ചോദ്യങ്ങളോട് ഒറ്റ വാക്കിലാണ് മറുപടി നൽകിയിരുന്നത്.
വളരെ അന്തർമുഖയായിരുന്നു. സമയമെടുത്താണു ഞാൻ അതിൽ നിന്നൊക്കെ മാറിയത്- ഹണി റോസ് പറഞ്ഞു.