തിരുവനന്തപുരം: ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് വെല്ലുവിളിയെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി.
നിയമം നടപ്പിലാക്കിയാല്‍ അത് വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തെ ബാധിക്കും. ഇത് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് പിന്നാലെ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു.
ഒരു രാജ്യത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ സാധ്യമാകുമെന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.