ജീവിക്കാന്‍ യാതൊരു മാര്വുമില്ലെന്നു പറഞ്ഞ് വ്യത്യസ്ഥമായ പ്രതിഷേധവുമായി പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനിയുടെ അമ്മ രാജേശ്വരി ആലുവയില്‍.
ബാങ്ക് ജങ്ഷനിലെ റോഡ് ഗതാഗത നിയന്ത്രണം സ്വയം ഏറ്റെടുത്താണ് രാജേശ്വരി പ്രതിഷേധിച്ചത്.
ഹോം നഴ്സ് ജോലിക്കാണ് പോയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആ ജോലി ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഇടപെട്ട് ട്രാഫിക് ഹോം ഗാര്‍ഡിന്റെ ജോലിയെങ്കിലും തരപ്പെടുത്തി തരണമെന്നാണ് ആവശ്യം.
ആഹാരമില്ലെന്നും പട്ടിണിയാണെന്നും മകളുടെ പേരില്‍ പിരിച്ച പണം പോലും തരുന്നില്ലെന്നും രാജേശ്വരി പറയുന്നു.
മകളുടെ മരണത്തിനു ശേഷം വനിതാ പോലീസ് രാജേശ്വരിക്ക് സുരക്ഷ ഒരുക്കിയിരുന്നു. പിന്നീട് അത് പിന്‍വലിച്ചു.