ഡല്‍ഹി മെട്രോയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമീപകാലത്ത് സ്ഥിരമായി പുറത്തു വരാറുണ്ട്.
വാക്കുതര്‍ക്കവും തല്ലും പ്രണയ പ്രകടനങ്ങളും റീല്‍സും അശ്ലീല പ്രദര്ശനവുമായെല്ലാം ഡല്‍ഹി മെട്രോ പതിവായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു.
ഇപ്പോഴിതാ നിറയെ യാത്രക്കാര്‍ക്കിടയില്‍ വച്ച് രണ്ടുപേര്‍ തമ്മിലുള്ള പരസ്പരം തല്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
രണ്ടുപേര്‍ അത്യന്തം വാശിയോടെ തല്ലുകൂടുന്നത് വീഡിയോയില്‍ കാണാം. രണ്ടുപേരെയും പിടിച്ചു മാറ്റാന്‍ മറ്റു യാത്രക്കാര്‍ ശ്രമിക്കുന്നുണ്ട്.
ബാഗില്‍ നിന്ന് എന്തോ മോഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് അടിച്ചതെന്നാണ് അടിപിടിക്ക് പിന്നാലെ ഒരാള്‍ പറഞ്ഞത്.
സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ഡിഎംആര്‍സി രംഗത്തെത്തി.’മെട്രോ യാത്രക്കാര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. മറ്റ് യാത്രക്കാരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റം ഉണ്ടായാല്‍ ഡിഎംആര്‍സി ഹെല്പ്പ്ലൈനില് അറിയിക്കണം’ പ്രസ്താവനയില്‍ വ്യക്തമാക്കി.
നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അടുത്തിടെ ഡിഎംആര്‍സി മെട്രോയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.